വാഷിങ്ടൻ ∙ വീസായുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയിൽ തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 30,000 ത്തിൽ കവിയുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സമർപ്പിച്ച 2016 ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. വിവിധ വീസകളിൽ അമേരിക്കയിൽ പ്രവേശിച്ചവരുടെ കണക്കുകൾ യുഎസ് കോൺഗ്രസിൽ സമർപ്പിച്ചതിലാണ് 2016 അവസാനിക്കുന്നതിനിടെ ഇന്ത്യയിലേക്ക് മടങ്ങി പോകാത്തവരുടെ എണ്ണം ചൂണ്ടിക്കാണിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെത്തിയവരിൽ വീസാ കാലാവധി കഴിഞ്ഞിട്ടും 7,39,478 പേർ തങ്ങുന്നതായാണ് റിപ്പോർട്ട്. ലഭ്യമായ സ്ഥിതി വിവരക്കണക്കനുസരിച്ച് 96% വിദേശിയരുടെ വീസാ കാലാവധിയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഡിഎച്ച്എസ് കോൺഗ്രസിൽ സമർപ്പിച്ചിരിക്കുന്നത്.
2016 ൽ 9897 ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ നിന്നും തിരിച്ചു പോകേ ണ്ടവരായിരുന്നു ഇതിൽ വിസാകാലാവധി കഴിഞ്ഞിട്ടും 3014 പേർ തങ്ങുന്ന തായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേയ് ആദ്യവാരം മതിയായ യാത്രാരേഖകളില്ലാതെ അറ്റ്ലാന്റാ വിമാനതാവള ത്തിൽ വന്നിറങ്ങിയ അതുൽ കുമാർ ബാബുബായ് പട്ടേലിനെ ഇമ്മിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസത്തിനകം മരണപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ട്രംപ് അധികാരം ഏറ്റെടുത്തശേഷം അനധികൃത മായി തങ്ങുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Comments