ന്യൂയോര്‍ക്ക്: ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്‌ളവേഴ്‌സ് ടിവിയും സംയുക്തമായി നടത്തുന്ന രണ്ടാമത് "നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (NAFA) നൈറ്റിന്റേയും, സിനിമാതാരങ്ങള്‍ ഉള്‍പ്പടെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന "മെഗാ എന്റര്‍ടൈന്‍മെന്റി'ന്റേയും ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് പ്രസിഡന്റ് ഡോ. ഫ്രീമു വര്‍ഗീസ്, ഡയറക്ടര്‍മാരായ ആനി ലിബു, സജി ഹെഡ്ജ്, ഡയസ് ദാമോദരന്‍ എന്നിവര്‍ അറിയിച്ചു. ജൂലൈ 22-നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വച്ചാണ് അവാര്‍ഡ് നൈറ്റും കലാപരിപാടികളും അരങ്ങേറുന്നത്. 2300 ആളുകളെ ഉള്‍ക്കൊള്ളുവാന്‍ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തിനു കഴിയുമെന്നു സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ദുല്‍ഖര്‍ സല്‍മാനും, പാര്‍വ്വതിയും, വിജയ് യേശുദാസുമടക്കം നിരവധി കലാകാരന്മാര്‍ പങ്കെടുത്ത പ്രഥമ "നാഫാ' അവാര്‍ഡ് നൈറ്റിനേക്കാള്‍ മികച്ച പരിപാടികളാണ് രണ്ടാമത് നാഫാ അവാര്‍ഡ് നൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈവര്‍ഷത്തെ അവാര്‍ഡ് നൈറ്റില്‍ യുവാക്കളുടെ ഹരമായ നിവിന്‍ പോളി, മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍, സിനിമാ രംഗത്തെ കാരണവര്‍ മധു, സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍, കൂടാതെ ബോബന്‍ കുഞ്ചാക്കോ, ബിജു മേനോന്‍, അജു വര്‍ഗീസ്, ടോവിന്‍ തോമസ്, ജോജോ ജോര്‍ജ്, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സോബിന്‍ സഹീര്‍, നര്‍ത്തകിയും നടിയുമായ ആശാ ശരത്, ഭാവന, അപർണ തുടങ്ങി നിരവധി പ്രശസ്തരായ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്നു. ഹാസ്യത്തിന്റെ തമ്പുരാരന്‍ രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ പരിപാടികള്‍ക്ക് ഹാസ്യത്തിന്റെ മേമ്പൊടിയേകും. പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ് നേതൃത്വം നല്‍കുന്ന മ്യൂസിക് ടീമില്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ ഉണ്ണിമേനോന്‍, വാണി ജയറാം, സയനോര, സൂരജ്, സംഗീത സംവിധായകന്‍ ബിജിപാല്‍ തുടങ്ങിയവരും പങ്കെടുക്കും. കേരളത്തില്‍ വിവിധ ടിവി ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശയോട് കിടപിടിക്കുന്ന സജ്ജീകരണങ്ങളാണ് "നാഫാ' അവാര്‍ഡ് നൈറ്റിനുവേണ്ടി നടത്തിവരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രശസ്ത സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് കലാപരിപാടികള്‍ സംവിധാനം ചെയ്യുന്നത്. 75 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. എന്നാല്‍ 1000 ഡോളറിന്റെ പാക്കേജ് എടുത്താല്‍ 21-ന് വെള്ളിയാഴ്ച വൈകുന്നേരം മന്‍ഹാട്ടനില്‍ നടത്തുന്ന ഡിന്നര്‍ ക്രൂസിലും ലൈവ് മ്യൂസിക്കിലും പങ്കെടുക്കുന്നതിനോടൊപ്പം 22-ന് ശനിയാഴ്ചത്തെ അവാര്‍ഡ് നൈറ്റിലും മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കുന്നതാണ്. ലീമാന്‍ കോളജ് പരിസരത്ത് ധാരാളം ട്രീറ്റ് പാര്‍ക്കിംഗ് ലഭ്യമാണ്. കൂടാതെ അഞ്ചു ഡോളര്‍ നല്‍കിയാല്‍ പാര്‍ക്കിംഗ് ലോട്ടിലും സൗകര്യം ലഭ്യമാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കിച്ചന്‍ ട്രഷേഴ്‌സ്, ജോയ് അലൂക്കാസ് എന്നിവരാണ് പരിപാടികളുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്. ടിക്കറ്റുകള്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
www.nafaawards.com
https:\\eventzter.com\mytickets
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരെ സമീപിക്കുക. ആനി ലിബു: 347 640 1295, സജി ഹെഡ്ജ്: 516 433 4310, രാജു: 516 348 4755.
Comments