You are Here : Home / Readers Choice

ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 27, 2017 11:01 hrs UTC

ന്യൂയോര്‍ക്ക്: വിസ ക്രമക്കേട് കേസില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് പത്തുലക്ഷം ഡോളര്‍ പിഴ നല്കാന്‍ ഐ.ടി കമ്പനിയായ ഇന്‌ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യു.എസ് ഡോളര്‍ നല്കി പ്രശ്‌നം പരിഹരിക്കാമെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ടി ഷനേഡര്‍മാന്‍ ഉത്തരവിട്ടു. ഇന്‌ഫോസിസിന്റെ ന്യൂയോര്‍ക്ക് ജോലിക്കാരുടെ നികുതി നല്കിയില്ലെന്നും യു.എസ് വിസ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് 2010 - 11 -ല്‍ ഫയല്‍ ചെയ്തിരുന്ന കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു കൊണ്ടായിരിരുന്നു ഈ വിധി തീര്‍പ്പ് കല്പിച്ചത്. ക്രിമിനല്‍, സിവില്‍ കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നിയമവ്യവഹാരത്തിനു മുമ്പേ പത്തുലക്ഷം യു.എസ് ഡോളര്‍ കെട്ടിവെച്ചു കേസ് ഒത്തുതീര്‍പ്പിലാക്കി. എബി മക്കപ്പുഴ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.