കുവൈത്ത് സിറ്റി : തൊഴില്‍ പ്രതിസന്ധി കാരണം ബുദ്ധിമുട്ട് നേരിടുന്ന മുഷിറിഫ്’ കന്പനിയിലെ മുന്നൂറോളം ജീവനക്കാര്‍ക്ക് നായര്‍ സര്‍വീസ് സൊസൈറ്റി, കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു. അബാസിയ മുഷിറിഫ് ക്യാന്പിലെ ജീവനക്കാര്‍ക്കാണ് താത്കാലിക ആശ്വാസമായി അരി, ഗോതന്പ്, പഞ്ചസാര തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് ലഭ്യമാക്കിയത്. വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍ നിഷാന്തും അബാസിയ കോഓര്‍ഡിനേറ്റര്‍ ബാബു നാരായണനും ചേര്‍ന്ന് അബാസിയ പ്രതിനിധിസഭാ അംഗം ജ്യോതിഷിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറര്‍ മധു വെട്ടിയാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments