കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷന് കുവൈറ്റ് പതിനഞ്ചാം വാര്‍ഷികവും ഓണാഘോഷവും ചിങ്ങനിലാവ് 2017ന്റെ ഫ്ളയര്‍ പ്രസിഡന്റ് ബിനോയ് ചന്ദ്രന് പ്രോഗ്രാം കണ്‍വീനര്‍ സംഗീത് സോമനാഥിന് നല്കി പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സാല്മിയയില് (സീനിയര്‍) പത്തിന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായിക രൂപാ രേവതിയും സുമേഷ് ആനന്ദും നയിക്കുന്ന സംഗീതലയം, തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്ത നൃത്ത്യങ്ങള്‍, ക്ലാസിക്കല്‍ മ്യൂസിക് തുടങ്ങിയ വിവിധ കല പരിപാടികള്‍ അരങ്ങേറും. ഓണ സദ്യയുടെ കൂപ്പണ്‍ രക്ഷാധികാരി സണ്ണി പത്തിച്ചിറ അഡ്വൈസറി ബോര്‍ഡ് അംഗം എ. ഐ കുര്യനു നല്കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി മാത്യു ഫിലിപ്പ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ സാബു മാവേലിക്കര നന്ദി രേഖപ്പെടുത്തി. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments