സാക്രമെന്റൊ (കാലിഫോര്‍ണിയ): സാക്രമെന്റൊ ഷെവറോണ്‍ ഗ്യാസ് സ്‌റ്റേഷനിലെ അറ്റന്റന്റ് ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട കേസ്സില്‍ പ്രതികളായ മൂന്ന് പേരില്‍ ഒരാളെ പിടികൂടിയതായി സാക്രമെന്റൊ ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക്മാന്‍ സെര്‍ജന്റ് ടോണി ടേബുള്‍ പറഞ്ഞു. ജൂലായ് 25 ന് ഗ്യാസ് സ്റ്റേഷന്റെ മുമ്പില്‍ നില്‍ക്കുകയായിരുന്ന സിംറാന്‍ജിത്ത് സിങ്ങ് (21) എന്ന സിക്ക് യുവാവിനെ 3 പേര്‍ സമീപിക്കുകയും, സിങ്ങുമായി വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തതായി പറയുന്നു. മൂവരും മദ്യപിച്ചിരുന്നു. ഇതിലൊരാള്‍ തോക്കെടുത്ത് സിങ്ങിന് നേരെ അഞ്ച് തവണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് വീണ ഇയ്യാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തില്‍ വംശീയത ഇല്ലെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. ചണ്ഡീഗഡില്‍ നിന്നുള്ള യുവാവിനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. പോലീസ് കോലപാതകത്തെ കുറിച്ചുള്ള അന്വേശണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പിടി കൂടാനുള്ള പ്രതികളെ കുറിച്ചോ, സംഭവത്തെ കുറിച്ചോ അറിവുള്ളവര്‍ ഷെറിഫ് റിപ്പോര്‍ട്ട്‌മെന്റിനെ 9168745115 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments