തിരുവനന്തപുരം:ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മറ്റ് സംഘടനകള്‍ക്ക് കൂടി മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മുഖ്യമന്ത്രിയുടെ ചേം ബറില്‍ ഇന്ന് നടന്ന കുടികാഴ്ചയില്‍ ഫോമക്ക് വേണ്ടി പ്രസിഡന്റ് ബെന്നി വാച്ചാചിറ , ജിബി തോമസ്സ് , അഡ്വ വര് ഗ്ഗീസ് മാമന് ഷിബു മണല തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴാം കടലിനക്കരെയായിട്ടു പോലും കേരളത്തില്‍ നടപ്പാക്കിയ ഭവന പദ്ധതി , റീജിയണല്‍ ക്യാന്‍ സര് സെന്റര്‍ പ്രോജകറ്റ് എന്നിവ കാരുണ്യത്തിന്റെ സ്പ ര്‍ ശനമേറ്റ പ്രൊജക്റ്റുകളാണ്. ഇവ നടപ്പിലാക്കിയ ഫോമ നേതൃത്വത്തിന്റെ ഇച്ഛാശക്തിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഫോമ ശ്രദ്ധയില്‍ പെടുത്തിയ വിവിധ വിഷയങ്ങള്‍ അനുഭാവപൂര് വ്വം പഠിച്ച് മറുപടി പറയുന്നതായിരിക്കും . നാളെ പിണറായില്‍ നിന്ന് ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഫോമാ കേരളാ കൺവൻഷനോടനുബന്ധിച്ച് നൽകുന്ന ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് തിരുവല്ലാ മഹാലക്ഷ്മി സിൽക്ക്സ് മാനേജിങ് ഡയറക്ടർ റ്റി. കെ. വിനോദ് കുമാറിന് കേരളാ കൺവൻഷൻ ഉദ്ഘാടന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. 1,00,001 രൂപായും ശിലാ ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഫോമാ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജോൺ ടൈറ്റസിന് ഫോമാ കേരളാ കൺവൻഷനോടനുബന്ധിച്ച് നൽകുന്ന ലൈഫ് അച്ചീവ്മെന്റ് അവാർഡ് അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായി എയറോ കൺട്രോൾസ് ചെയർമാനുമായ ജോൺ ടൈറ്റസിന് ഫോമാ കേരളാ കൺവൻഷൻ സമ്മാനിക്കുന്നതാണ്. 1,00,001 രൂപായും ശിലാഫലകവും അടങ്ങുന്നതാണ് അവാർഡ്.
Comments