You are Here : Home / Readers Choice

ഫോമയുടെ സമ്മാനങ്ങള്‍ നന്മയുടെ കരുതല്‍: മന്ത്രി തോമസ് ചാണ്ടി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 04, 2017 04:38 hrs UTC

തോമസ് ചാണ്ടി
(ഗതാഗത മന്ത്രി)






തിരുവനന്തപുരം: ഫോമ വീണ്ടും കേരളത്തിലേക്ക് കടന്നു വരുമ്പോള്‍ മനസുനിറയെ സന്തോഷം തോന്നുന്നു. അതിനൊരു കാരണമുണ്ട്. ഒരു പ്രവാസി എന്ന ബാക്ഗ്രൗണ്ടുള്ള എനിക്ക് നാട്ടില്‍നിന്നു കുടിയേറി പാര്‍ക്കുന്നവരുടെ വികാരം മനസിലാകും.


ഇന്നു ഫോമ ശക്തമാണ്. യുവാക്കളാണ് ഫോമയുടെ ശക്തി. കരുത്തുറ്റ യുവ നേതൃത്വം ഫോമയെ മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹായിക്കും. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ 37 വീടുകള്‍ കേരളത്തിലെ പാവങ്ങള്‍ക്ക് നിര്‍മിച്ചുകൊടുത്തതില്‍നിന്നു തുടങ്ങി ഫോമനല്‍കിയ സമ്മാനങ്ങളെല്ലാം നന്മയുടെ സ്‌നേഹസ്പര്‍ശങ്ങളാണ്. ആര്‍ക്കാണതിനെ കണ്ടില്ലെന്നു നടിക്കാനാകുക.

തിരുവനന്തപുരം ആര്‍സിസിക്ക് നല്‍കിയ ഒരു കോടി 25 ലക്ഷം രൂപ അമേരിക്കന്‍ മലയാളികള്‍ നടിനു നല്‍കിയ കാരുണ്യമാണ്. സാന്ത്വനമാണ്. അവര്‍ ഫോമയില്‍ അര്‍പ്പിച്ച വിശ്വാസമാണ് കേരളത്തിന് താങ്ങായത്.

ഒത്തിരി സമ്മാനങ്ങളുമായി നാട്ടിലേക്കുള്ള ഫോമയുടെ വരവ് എനിക്ക് സന്തോഷം പകരുന്നു. നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും.









 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മലയാള മണ്ണിലേക്ക് ഫോമക്ക് സ്വാഗതം
    ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഫോമയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ നടന്നപ്പോള്‍ അമേരിക്കയിലെ മലയാളി...

  • ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
    തിരുവനന്തപുരം:ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മറ്റ് സംഘടനകള്‍ക്ക് കൂടി മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ....