തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തുന്നപോലെ തന്നെ ഹര്‍ത്താല്‍ വേണ്ടെന്നുവയ്ക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫോമയുടെ കേരളാ കണ്‍വന്‍ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതപ്രസംഗത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളെ പറ്റി സൂചിപ്പിച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഹര്‍ത്താല്‍ വേണ്ടെന്നു വയ്ക്കുക ജനാധിപത്യ രാജ്യത്ത് നടക്കില്ല. ആര്‍ക്കും സമരം ചെയ്യാം. അതിനെ തടയാനാകില്ല. സമരം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ പോലെത്തന്നെ സമരം ചെയ്യാതിരിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതു രാഷ്ട്രീയപാര്‍ട്ടികള്‍ അംഗീകരിക്കണം. എന്നാല്‍ കേരളത്തില്‍ മാത്രമേ നിര്‍ബന്ധിത ഹര്‍ത്താല്‍ നടത്തുന്നൊള്ളു എന്ന സൂടനയോടെ ഉമ്മന്‍ ചാണ്ടി തനിക്കുണ്ടായ ഒരു അനുഭവവും പറഞ്ഞു. എഐസിസിയുടെ പദ്ധതിയുമായി ഹൈദരാബാദില്‍ പോയ സമയം. ഹര്‍ത്താലില്‍ കുടുങ്ങി. നെക്‌സലൈറ്റുകള്‍ കൂടുതലുളള സ്ഥലമാണത്. ബന്ദില്‍ ആകെ ബുദ്ധിമുട്ടാകുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല. സ്വകാര്യ വാഹനങ്ങളെ തടയുന്നില്ല. തടയുന്നത് ഗവ.ബസുകള്‍ മാത്രം. കണ്ടക്ടറുടെ കൈയില്‍നിന്നു പണം വാങ്ങി അതിനു രസീതു നല്‍കി യാത്രക്കാരെ യഥാസ്ഥാനത്തെത്തിക്കുന്ന നക്‌സല്‍ മുഖമാണ് അവിടെ കണ്ടത്- അദ്ദേഹം പറഞ്ഞു. വിദേശമലയാളികള്‍ നമ്മുടെ സംസ്ഥാനത്ത് വലിയ കാര്യങ്ങള്‍ ചെയ്തു. എല്ലാവും നിക്ഷേപമാണ് കാണുന്നത്. എന്നാല്‍ താന്‍ കണ്ടകാര്യം വിദേശമലയാളികള്‍ കേരളത്തെ ലോകനിലവാരത്തിലേക്ക് മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്നതാണ്. ഫോമയുടെ പ്രവര്‍ത്തനം അമേരിക്കയിലും കേരളത്തിലും ശ്രദ്ധപിടിച്ചുപറ്റിയെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി മലയാളത്തിനു ഫോമ വളരേയേറെ കാര്യങ്ങള്‍ ചെയ്തുവെന്നു പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയുടെ ആര്‍സിസി പ്രൊജക്റ്റ് കേരളം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അമേരിക്കയില്‍സംഘടനകളെ കൂട്ടിയോജിപ്പിക്കാനും കേരളത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ നന്മവിതറാനും ഫോമയ്ക്കു കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Comments