വെസ്റ്റ് വെര്‍ജീനിയ: ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു ഗവര്‍ണ്മര്‍ സ്ഥാനത്ത് ആറുമാസം പൂര്‍ത്തിയാക്കിയ വെസ്റ്റ് വെര്‍ജിനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസ് പാര്‍ട്ടി വിട്ടു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വെസ്റ്റ് വെര്‍ജീനിയായില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു കൊണ്ടാണ് ജസ്റ്റിസ് തന്റെ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്. 'ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്കു വേണ്ടി ഇനി ഒന്നും ചെയ്യാനില്ല'. അതുകൊണ്ട് പാര്‍ട്ടി വിട്ടു റിപ്പബ്ലിക്കന്‍ വോട്ടറായി റജിസ്റ്റര്‍ ചെയ്യണം. ട്രമ്പിനെ സാക്ഷിനിര്‍ത്തി ഗവര്‍ണ്ണര്‍ നടത്തിയ പ്രഖ്യാപനം റാലിയില്‍ പങ്കെടുത്ത ജനാവലി ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിയന്ത്രണമുള്ള ലജിസ്ലേച്ചറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തിന് പ്രയോജനകരം. കൂറുമാറ്റത്തെ ന്യായീകരിച്ചു ഗവര്‍ണര്‍ പറഞ്ഞു. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വെസ്റ്റ് വെര്‍ജീനിയ 2014 മുതല്‍ റിപ്പബ്ലിക്കന്‍ ചായ് വാണ് പ്രകടിപ്പിച്ചത്. മാത്രമല്ല 2016 ലെ പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ ശക്തമായി തുണച്ച സംസ്ഥാനമായ മാറുകയായിരുന്നു. വെസ്റ്റ് വെര്‍ജീനിയ ഭരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതോടെ 26 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായി. സംസ്ഥാനത്തെ വോട്ടര്‍മാരെ ഗവര്‍ണര്‍ വഞ്ചിക്കുകയാണെന്ന് ഡെമോക്രാറ്റിക്ക് ഗവര്‍ണേഴ്‌സ് അസ്സോസിയേഷന്‍ കുറ്റപ്പെടുത്തി.
Comments