You are Here : Home / Readers Choice

രത്‌നേഷ് രാമന്‍ സാന്‍ പാബ്ലൊ പോലീസ് ചീഫ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 22, 2017 10:25 hrs UTC

കാലിഫോര്‍ണിയ: പിറ്റ്‌സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരുപത്തി ഒന്ന് വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഇന്റോ-അമേരിക്കന്‍ രത്‌നേഷ് രാമനെ(Rathnesh Raman) സാന്‍ പാബ്ലൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫായി നിയമിച്ചുവെന്ന് സിറ്റി മാനേജര്‍ മാറ്റ് റോഡ്രിഗസ് അറിയിച്ചു. 1948 ല്‍ സിറ്റി രൂപീകരണത്തിനുശേഷം ന്യൂനപക്ഷ സമൂഹത്തില്‍ നിന്നും ആദ്യമായാണ് പോലീസ് ചീഫിനെ നിയമിക്കുന്നതെന്ന് മാനേജര്‍ പറഞ്ഞു. രാമന്‍ സമര്‍ത്ഥനായ നിയമപാലകനാണെന്ന് ഇരുപത്തി ഒന്ന് വര്‍ഷം സേവനം നടത്തിയ പിറ്റ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് പറഞ്ഞു. സാന്‍ പാബ്ലൊ സിറ്റിയില്‍ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, നിയമവ്യവസ്ഥകള്‍ ശരിയായി പാലിക്കപ്പെടുന്നതിന് രാമന്റെ നിയമനം പ്രയോജനപ്പെടട്ടെ എ്‌ന് ചീഫ് ആശംസിച്ചു. 1991 ല്‍ ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ കഴിഞ്ഞതിനു ശേഷം കാലിഫോര്‍ണിയാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിമിനല്‍ ജസ്റ്റിസ്സില്‍ ബിരുദം നേടി. സെന്റ് മേരീസ് കോളേജില്‍ നിന്നും ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2004 ലില്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാമന്‍ 2014 ല്‍ ക്യാപ്റ്റനായി. പുതിയ തസ്തികയില്‍ 217, 536 ഡോളറാണ് വാര്‍ഷീക വരുമാനമായി രാമനു ലഭിക്കുക. ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം കണ്‍കോര്‍ഡിലാണ് താമസിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.