You are Here : Home / Readers Choice

മിസ് അമേരിക്കാ കിരീടം കാരമുണ്ടിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 11, 2017 12:02 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി അറ്റ്‌ലാന്റിക്ക് സിറ്റിയില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച വൈകീട്ട് നടന്ന മിസ്സ് അമേരിക്കാ 2018- മത്സരത്തില്‍ നോര്‍ത്ത് സക്കോട്ടായില്‍ നിന്നുള്ള സുന്ദരി കാര മുണ്ട് അസതു മത്സരാര്‍ത്ഥികളെ പിന്തള്ളി കിരീടം കരസ്ഥമാക്കി. അര്‍ക്കന്‍സാസില്‍ നിന്നുള്ള 2017 ലെ മിസ്സ് അമേരിക്ക സാവിഷീല്‍ഡ് മിസ്സ് അമേരിക്ക 2018 കാരയെ വിജയ കിരീടമണിയിച്ചു. നിരവധി കടമ്പകള്‍ കടന്നാണ് കാര ജഡ്ജിമാരുടെ ഐക്യകണ്‌ഠേനയുള്ള തിരഞ്ഞെടുപ്പിന് അര്‍ഹയായത്. അഭിമുഖത്തില്‍ ക്ലൈമറ്റ് എക്കോഡില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയതു തെറ്റാണെന്ന് ജഡ്ജിമാരുടെ ചോദ്യത്തിന് കാര മറുപടി നല്‍കി. കാലാവസ്ഥ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്നും കാര പറഞ്ഞു.

 

 

ഫസ്റ്റ് റണ്ണര്‍ അപ്പായി മിസ് മിസ്സൗറി ജനിഫര്‍ ഡേവിഡും, സെക്കന്റ് റണ്ണര്‍ അപ്പായി മിസ്സ് ന്യൂജേഴ്‌സി കെയ്റ്റലിനും, തേഡ് റണ്ണര്‍ അപ്പായി മിസ്സ് ഡിസ്ട്രിക്റ്റ് ഓഫ് കൊളമ്പിയ ബ്രിയാനയും തിരഞ്ഞെടുക്കപ്പെട്ടു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ഇരുപത്തിമൂന്നു വയസ്സുക്കാരി കാരി യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ട്ടഡാമില്‍ ലൊസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്. 50,000 ഡോളര്‍ സ്‌ക്കോളര്‍ഷിപ്പാണ് വിജയിയെ കാത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.