You are Here : Home / Readers Choice

കാര്‍ മോഷണം അന്വേഷിക്കാന്‍ പോയ വനിതാ ഡിറ്റക്ടീവ് ജോര്‍ജിയയില്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 30, 2017 12:34 hrs UTC

ജോര്‍ജിയ: സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച രാവിലെ ജോര്‍ജിയയില്‍ നടന്ന ആക്രമണത്തില്‍ വനിതാ ഡിറ്റക്ടീവ് ഓഫീസര്‍ ക്രിസ്റ്റീന്‍ ഹിയറിന്‍ (29) കൊല്ലപ്പെടുകയും മറ്റൊരു ഓഫീസര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അലബാമ അതിര്‍ത്തിയിലുള്ള സെഡാര്‍ ടൗണിനു സമീപം വൃക്ഷനിബിഡമായ പ്രദേശത്താണ് സംഭവം നടന്നത്. പോള്‍ക്ക് കൗണ്ടിയില്‍ കളവു ചെയ്യപ്പെട്ട കാറിനെ കുറിച്ചു അന്വേഷിക്കാനായിരുന്നു ക്രിസ്റ്റിനും സഹപ്രവര്‍ത്തകന്‍ ഡേവിഡ് ഗുഡ് റിച്ചും എത്തിച്ചേര്‍ന്നത്. പെട്ടെന്ന് റിവോള്‍വറുമായി ചാടി വീണ സേത്ത് സ്‌പേന്‍ഗളര്‍ (31) ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. സേത്തിന്റെ കൂടെ സമാന്ത റൂഫും (22) ഉണ്ടായിരുന്നു. വെടിയേറ്റ ക്രിസ്റ്റിന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പോള്‍ക്ക് കൗണ്ടി ഷെറിഫ് കെന്നി ഡോഡ് പറഞ്ഞു. ഓഫിസര്‍ ഡേവിഡ് ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം പ്രതിയുടെ കൂടെയുണ്ടായിരുന്ന സമാന്തയെ പൊലീസ് പിടികൂടിയെങ്കിലും സേത്ത് രക്ഷപ്പെട്ടു. അല്പ സമയത്തിനുശേഷം പ്രതി പൊലീസിനു കീഴടങ്ങി. ടെന്നിസ്സിയില്‍ നിന്നാണ് പ്രതി കാര്‍ മോഷ്ടിച്ചത്. മയക്കുമരുന്ന്, പീഡന കേസുകളില്‍ പ്രതിയാണ് സേത്ത്. വെടിയേറ്റു മരിച്ച ക്രിസ്റ്റീന്‍ അഞ്ചു വര്‍ഷമായി ഡിറ്റക്ടീവായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും മൂന്ന് വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.