You are Here : Home / Readers Choice

ഫലപ്രദ ഗണ്‍ കണ്‍ട്രോള്‍ നിയമം വേണമെന്ന് ഹില്ലരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 03, 2017 12:03 hrs UTC

ലാസ് വേഗസ്: ലാസ് വേഗസില്‍ 59 പേരുടെ മരണത്തിനും നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കര്‍ശനമായ ഗണ്‍കണ്‍ട്രോള്‍ നിയമം നടപ്പാക്കുന്നതിനുള്ള ഫലപ്രദ നടപടികള്‍ സ്വീകരിക്കണമെന്ന് ഹില്ലരി ക്ലിന്റന്‍ യിന്ന് രാവിലെ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഫയര്‍ ആം വാങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കണമെന്ന ഗണ്‍ കണ്‍ട്രോള്‍ ലോബിയുടെ ആവശ്യം നിയമ ിര്‍മ്മാണം വഴി ടപ്പാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്ന നാഷണല്‍ റൈഫിള്‍ അസ്സോസ്സിയേഷന്റെ വിമര്‍ശിക്കുന്നതിനും ഹില്ലരി തയ്യാറായി. ഇന്ന് നടന്ന കൂട്ടകുരുതിയെ കുറിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സമുന്നത നേതാക്കന്മാരില്‍ ആദ്യം പ്രതികരിച്ചത് ഹില്ലരിയാണ്. എന്നാല്‍ ക്ലിന്റന്റെ അഭിപ്രായം അനവസരത്തിലുള്ളതാണെന്ന്ാണ് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ ഹക്കബി അഭിപ്രായപ്പെട്ടു. വിമര്‍ഷിക്കുന്നത് എളുപ്പമാണ് എന്നാല്‍, എന്നാല്‍ ഈ സംഭവത്തില്‍ ഒരാളുടെ കൈയ്യിലാണ് രക്തകറയുള്ളത്, അത് ഷൂട്ടര്‍ മാത്രമാണെന്ന് ഹക്കബി പറഞ്ഞു.

 

 

 

 

ഇത്തരം സംഭവങ്ങള്‍ ്ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. നിരപരാധികളായ നിരവധി പേര്‍ നോക്കി നിരയാകുമ്പോള് സ്വാഭാവികമാകുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. എന്തുകൊണ്ട്. ഗണ്‍കണ്‍ട്രോള്‍ നിയമം കാര്യക്ഷമമായി ഇവിടെ നടപ്പാക്കുന്നില്ല എന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.