You are Here : Home / Readers Choice

കാലിഫോര്‍ണിയാ കാട്ടു തീ- കൊല്ലപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 12, 2017 09:49 hrs UTC

കാലിഫോര്‍ണിയ: അനിയന്ത്രിതമായി ആളി പടരുന്ന കാട്ടുതീയില്‍ കാലിഫോര്‍ണിയായില്‍ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെ കാണാനില്ല. ഇന്ത്യന്‍ വംശജരുടെ പതിനഞ്ചോളം വീടുകള്‍ കത്തിചാമ്പലായി. ഇന്‍ഡൊ- അമേരിക്കന്‍ അസ്സോസിയേഷന്‍ നോര്‍ത്ത് ബെ പ്രസിഡന്റ് പൊളമി ഷായാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഫൗണ്ടന്‍ ഗ്രോവിലാണ് കൂടുതല്‍ വീടുകള്‍ അഗ്നിക്കിരയായത്. ഇന്ത്യന്‍ വംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ട് കൗ്ടികളിലെ 2000 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടുകള്‍ അഗ്നിക്കിരയായവരെ സഹായിക്കുന്നത് ഷെല്ട്ടറുകള്‍ ക്രമീകരിച്ചിട്ടുള്ളതായി ഷാ അറിയിച്ചു. അഗ്നി വിഴുങ്ങിയ പ്രദേശങ്ങളിലെ ഈ വര്‍ഷത്തെ ദീവാളി ആഘോഷങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് വളണ്ടിയര്‍മാരും, ഫയര്‍ ഫൈറ്റേഴ്‌സും രാപകല്‍ അദ്ധ്വാനിച്ചിട്ടും തീ നിയന്ത്രണാതീതമായിട്ടില്ല. ശ്കതമായി അടിക്കുന്ന കാറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഹൈവെ 12 സമീപമുള്ള റസ്റ്റോറന്റുകള്‍ എല്ലാം അടച്ചുപൂട്ടി. നരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.