വാഷിംഗ്ടണ്‍ ഡി സി: ബൈബിള്‍ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന പ്രതിജ്ഞയെടുത്തിട്ടുള്ള അമേരിക്കന്‍ ജനത ആരാധിക്കുന്നത് ദൈവത്തെയാണെന്നും, ഗവണ്മെണ്ടിനയല്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ വെള്ളിയാഴ്ച വാഷിംഗ്ടണ്‍ ഒമനി ഷോര്‍ഹം ഹോട്ടലില്‍ സംഘടിപ്പിച്ച സോഷ്യല്‍ കണ്‍സര്‍വേറ്റീവ്‌സിന്റെ വ്ാല്യൂസ് വോട്ടര്‍ സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്ന ട്രംമ്പ്. അമേരിക്കന്‍ പ്രസിഡന്റ് പദവില്‍ ഇരുന്നുകൊണ്ട് വര്‍ഷം തോറും നടക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംമ്പ്. സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്തത്. മത സ്വാതന്ത്രം, ആന്റി അബോര്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംമ്പ് സ്വീകരിച്ച നടപടികള്‍ ട്രംമ്പിനെ ഒരു ഹീറോയാക്കി മാറ്റിയിരിക്കയാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പതാകയോട് എല്‍ എഫ് എല്‍ കളിക്കാരില്‍ ചിലര്‍ പ്രകടിപ്പിച്ച അനാദരവിനേയും ട്രംമ്പ് തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. നാം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും, ഭരണഘടനയിലും അഭിമാനം കൊള്ളുന്നവരാണ്. അതോടൊപ്പം രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ പോലും സന്നദ്ധരായി സേവനം അനുഷ്ടിക്കുന്ന ധീര ജവാന്മാരെ പിന്തുയമയ്‌ക്കേണ്ടതാിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രതിഫലമായി നിലകൊള്ളുന്നതാണ് ദേശീയ പതാക എന്നും ട്രംമ്പ് ഓര്‍മിപ്പിച്ചു. ഫ്രീഡം കോക്കസ് ചെയര്‍മാന്‍മാര്‍ക്ക് മെഡോസ് ട്രംമ്പിന്റെ പ്രസംഗത്തെ സഹര്‍ഷം സ്വാഗതം ചെയ്തു.
Comments