You are Here : Home / Readers Choice

പതിമൂന്നുകാരന്‍ എയ്ത അമ്പേറ്റ് 10 വയസ്സുകാരന്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 24, 2017 11:55 hrs UTC

ഒക്കലഹോമ: കളിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പതിമൂന്നുകാരന്‍ തൊടുത്തുവിട്ട അമ്പേറ്റ് പത്തു വയസ്സുകാരന്‍ ഓസ്റ്റിന്‍ മരിക്കുകയും എട്ടു വയസ്സുകാരനായ സഹോദരന് പരുക്കേല്‍ക്കുകയും ചെയ്തു. പതിമൂന്ന് വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്കലഹോമ പീക്കന്‍ മെഡോസിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മൂന്നു പേരും കളിക്കുന്നതിനിടയില്‍ പ്രകോപിതനായ പതിമൂന്ന് വയസ്സുകാരന്‍ ഓസ്റ്റിന് നേരെ എയ്ത അമ്പ് ശരീരത്തില്‍ തുളച്ചു കയറി പുറത്തുവരികയും പുറകിലുണ്ടായിരുന്ന സഹോദരന്റെ ദേഹത്തു മുറിവേല്‍പിക്കുകയും ചെയ്തു. ഓസ്റ്റിന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഇവരുടെ കൈവശം ക്രോസ് ബൊ ലഭിച്ചതെന്ന് മരിച്ച കുട്ടിയുടെ ആന്റി പറഞ്ഞു. കസ്റ്റഡിയിലെടുത്ത കുട്ടിയെ ജൂവനയ്ല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതൊരു കൊലപാതകമായി കണക്കാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.