ചിക്കാഗൊ: റോഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് നൂറ്റിനാലാമത് വാര്‍ഷീക പൊതുയോഗം നവംബര്‍ 25 മുതല്‍ 30 വരെ ചിക്കാഗൊ മെക്കോര്‍മിക്ക് പ്ലേയ്‌സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ അമേരിക്കന്‍ ഡോ.വിജയ് എം. റാവുവാണ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും റേഡിയോളജിയില്‍ ബിരുദമെടുത്ത് വിജയ് 1978 ല്‍ തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ റേഡിയോളജി റസിഡന്‍സി പൂര്‍ത്തീകരിച്ചശേഷം അതേ ഫാക്കല്‍ട്ടിയില്‍ എഡുക്കേറ്റര്‍, റസിഡന്‍സി പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
2002 ല്‍ ജെഫര്‍സണ്‍ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഥമ വനിതാ ചെയര്‍പേര്‍സന്‍ എന്ന പദവിയും കരസ്ഥമാക്കി. 2014 ല്‍ മേരിക്യൂറി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. റേഡിയോളജിസ്റ്റ്, മെഡിക്കല്‍ ഫിസിസ്റ്റ്, മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 54,000 അംഗങ്ങളുടെ ഇന്റര്‍ നാഷ്ണല്‍ സൊസൈറ്റിയുടെ തലപ്പത്ത് ഇന്ത്യന്‍ വംശജയും വനിതയുമായ ഒരാള്‍ വരുന്നത് ആദ്യമാണ്.
Comments