സതര്‍ലാന്റ്(ടെക്‌സസ്): നവംബര്‍ 5ന് ടെക്‌സസ് സതര്‍ലാന്റ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 5 തവണ വെടിയേറ്റിട്ടും ഭാഗ്യം കൊണ്ടു മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചു വയസ്സുക്കാരന്‍ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ടു ചോദിക്കുന്നു. നിങ്ങള്‍ എനിക്കൊരു ക്രിസ്തുമസ് കാര്‍ഡ് അയച്ചുതരുമോ? ഞാന്‍ കിടക്കുന്ന മുറി മുഴുവന്‍ ക്രിസ്തുമസ് കാര്‍ഡ് കൊണ്ട് നിറയ്ക്കണം- കുട്ടികളുടേയും, അനിമല്‍, പെറ്റ് എന്നിവയുടേയും ചിത്രങ്ങള്‍ ഉള്ള കാര്‍ഡാണ് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്. സാവകാശം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അഞ്ചു വയസ്സുക്കാരന്‍ റയ്‌ലന്റ് വാര്‍ഡിന് ഇനിയും എട്ടാഴ്ചയെങ്കിലും ആശുപത്രിയില്‍ തന്നെ ചിലവഴിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വെടിവെപ്പില്‍ സ്വന്തം മാതാവും, സഹോദരിമാരും മരിച്ചവിവരം റയ്‌ലാന്റിനെ അറിയിച്ചിട്ടില്ലെങ്കിലും, അവന്റെ മനസ്സില്‍ എന്തോ വേദനയുള്ളതായി തോന്നുന്നുവെന്ന് ശുശ്രൂഷിക്കുന്ന അമ്മൂമ്മ പറയുന്നു.
വെടിവെപ്പില്‍ സംഭവിച്ച ശാരീരിക പരുക്കുകളില്‍ നിന്നും റയ്‌ലാന്റ് മോചിതമാകുമെങ്കിലും, മനസ്സിനേറ്റ വേദനയില്‍ നിന്നും, ഷോക്കില്‍ നിന്നും എങ്ങനെയാണ് കരകയറുക എന്നതാണ് ഞങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം-അമ്മൂമ്മ തുടര്‍ന്നു. നേരിട്ടുപോയി റയ്‌ലാന്റിനെ സന്തോഷിപ്പിക്കുന്നതിനോ, ആശ്വാസ വാക്കുകള്‍ പറയുന്നതിനോ അവസരം ലഭിക്കുകയില്ലെങ്കിലും നാം ഓരോരുത്തരും ബാലന്റെ ആഗ്രഹ സഫലീകരണത്തിന് ഒരു കാര്‍ഡെങ്കിലും അയച്ചുസഹായിക്കേണ്ട ചുമതല ഏറ്റെടുക്കുവാന്‍ തയ്യാറാകണം. കാര്‍ഡുകളും, സംഭാവനകളും അയയ്‌ക്കേണ്ട വിലാസം. Ryland ward, P.O.Box 174, Sutherland Springs, Texas-78161.
Comments