വാഷിങ്ടന്‍: കൗമാര പ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭചിദ്രം നടത്തുന്നതിന് ട്രംപ് ഭരണകൂടം അനുമതി നല്‍കണമെന്ന് ഫെഡറല്‍ ജഡ്ജി ഡിസംബര്‍ 18 ന് ഉത്തരവിട്ടു. ഗര്‍ഭചിദ്രം ഇവരുടെ അവകാശമാണെന്നും അതു തടയുവാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ടാനിയ ചുക്റ്റന്‍ ഉത്തരവില്‍ വ്യക്തമാക്കി. അനധികൃതമായി കുടിയേറിയ പെണ്‍കുട്ടികള്‍ റഫ്യൂജിയായി കഴിയവെയാണ് ഗര്‍ഭചിദ്രം നടത്തണമെന്ന അപേക്ഷ യുഎസ് ഓഫിസ് ഓഫ് റഫ്യൂജി റി സെറ്റില്‍മെന്റ് നിരസിച്ചത്.
ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ട്രംപ് ഭരണകൂടം ഗര്‍ഭ ചിദ്രമെന്ന ഇവരുടെ ആവശ്യം തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചു. 22 ആഴ്ച വളര്‍ച്ചയെത്തി കുട്ടികളെ ഗര്‍ഭ ചിദ്രം വഴി ഹിംസിക്കരുതെന്ന് അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ നിയമം നിലനില്‍ക്കുന്നുണ്ട്.
Comments