വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു. ഐ ആര്‍ എസ് എന്ന വ്യാജേന ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം അയക്കേണ്ടി വന്ന തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 2018 ഫെബ്രുവരി 18 വരെ സ്വീകരിക്കാവുന്നതാണെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ മിഡ്വെസ്റ്റ് റീജയന്‍ ഡയറക്ടര്‍ ടൊഡ് കൊസാവ അറിയിച്ചു. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും പണം അയയ്ക്കാന്‍ നിര്‍ബന്ധിതരായത് വെസ്റ്റേണ്‍ യൂണിയന്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ 'മണി ട്രാസ്ഫര്‍' കമ്പനിയായ വെസ്റ്റേണ്‍ യൂണിയനിലൂടെയായിരുന്നു. വെസ്റ്റഏണ്‍ യൂണിയനിലെ നിരവധി ജീവനക്കാര്‍ ഇതുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കമ്പനിക്കെതിരെ ഇന്റേണല്‍ സര്‍വ്വീസ് പരാതി നല്‍കുകയും, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വെസ്റ്റേണ്‍ യൂണിയനെതിരെ കുറ്റപത്രം ഫയല്‍ ചെയ്യുകയുമാണുണ്ടായത്. ഈ കേസ്സില്‍ വെസ്റ്റേണ്‍ യൂണിയന്‍ 586 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കരാറില്‍ ഒപ്പു വെച്ചു. 632 മില്യണ്‍ ഡോളറാണ് ഈയിനത്തില്‍ വെസ്റ്റേണ്‍ യൂണിയനിലൂടെ തട്ടിച്ചെടുത്തിരുന്നത്. മിതേഷ് കുമാര്‍ (ഇല്ലിനോയ്ഡ്), സണ്ണി ജോഷി, രാജേഷ് ബട്ട്(ഹൂസ്റ്റണ്‍), ജഗദീഷ് കുമാര്‍ ചൗധരി (അലബാമ) രാമന്‍ പട്ടേല്‍ (അരിസോണ), ഫ്രഫുല്‍ പട്ടേല്‍ (ടെക്‌സസ്) എന്നീ ഇന്ത്യന്‍ വംശജരും, ഇന്ത്യക്കാരനും ഉള്‍പ്പെടെ 53 പേരെ അറസ്റ്റു ചെയ്തിരുന്നു. 2004 ജനുവരി 1 മുതല്‍ 2017 ജനുവരി വരെ തട്ടിപ്പിനിരയായവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
Comments