ടെന്നിസ്സി: 1992 ഒക്ടോബര്‍ 14 മുതല്‍ മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണം 26 വയസ്സുള്ള ടിന ഗിബ്‌സന്നിന്റെ ഗര്‍ഭ പാത്രത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി കുഞ്ഞിന് ജന്മം നല്‍കിയതായി നാഷണല്‍ എംബ്രിയൊ ഡൊണേഷന്‍ സെന്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആറു പൗണ്ടും ഒമ്പതു ഔണ്‍സുമുള്ള എമ്മ റെന്‍ എന്ന പെണ്‍ കുഞ്ഞ് (Emma Wren) നവംബര്‍ ഇരുപത്തിയഞ്ചിനാണ് ടെന്നിസ്സി ദമ്പതികളായ ബെഞ്ചമിന്‍- റ്റീനാ എന്നിവരുടെ ജീവിതത്തിന് അനുഗ്രഹമായി മാറിയതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്നെ സ്‌നേഹിക്കുന്ന ആരുടേയെങ്കിലും ആകാം എന്നാണ് റ്റീനാ പറയുന്നത്. ഇതിനു മുമ്പു 20 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്നും പിറന്ന കുഞ്ഞാണ് റെക്കോര്‍ഡിനുടമയായിരുന്നതെങ്കില്‍ 24 വര്‍ഷം പഴക്കമുള്ള ഈ ഭ്രൂണമാണ് പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ദീര്‍ഘകാലം മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നും ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിച്ചു എന്നത് ചരിത്ര നേട്ടമാണെന്ന് നാഷണല്‍ എംബ്രിയൊ ഡൊണേഷന്‍ സെന്റര്‍ ലാബ് ഡയറക്ടര്‍ കാരള്‍ സൊമ്മര്‍ ഫെല്‍ട്ട് അഭിപ്രായപ്പെട്ടു.
Comments