You are Here : Home / Readers Choice

ടെക്സസ്സിലെ അവസാന ബ്ലോക്ക്ബസ്റ്ററും അടച്ചുപൂട്ടുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 31, 2018 01:40 hrs UTC

എഡിന്‍ബര്‍ഗ് (ടെക്സസ്സ്): മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കി ജീവിതം കരുപിടിപ്പിക്കുവാന്‍ സഹായിച്ച ബ്ലോക്ക്ബസ്റ്ററിന്റെ ടെക്സസ്സിലെ അവസാന സ്റ്റോറും അടച്ചു പൂട്ടുന്നു. 1990ല്‍ സ്ഥാപിച്ച എഡിന്‍ബര്‍ഗിലെ ബ്ലോക്ക് ബസ്റ്റര്‍ കൂടി അടച്ചുപൂട്ടുന്നതോടെ ലോണ്‍ സ്റ്റാര്‍ സംസ്ഥാനമായ ടെക്സസ്സില്‍ ഇനി ഈ സ്ഥാപനം വെറും ഓര്‍മ്മയായി ശേഷിക്കും. വിഡിയൊ കാസറ്റ്, സി.ഡി തുടങ്ങിയവയുടെ കാലം കഴിഞ്ഞു ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചതോടെ ബ്ലോക്ക് ബസ്റ്റര്‍ സ്റ്റോറുകളുടെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു. 8000 സ്റ്റോറുകളോടെ 60,000 തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗമായിരുന്ന ഈ സ്ഥാപനം അമേരിക്ക ആസ്ഥാനമായി 1985ലാണ് സ്ഥാപിതമായത്. ഹോംവിഡിയൊ (ഡി.വി.ഡി, വി.എച്ച്.എസ്) റെന്റല്‍ സര്‍വ്വീസായിരുന്നു പ്രധാന ലക്ഷ്യം. 2010ല്‍ കടബാധ്യതമൂലം കാനഡയിലേയും, യുഎസ്സിലേയും സ്റ്റോറുകളില്‍ ഭൂരിപക്ഷം പ്രവര്‍ത്തനരഹിതമായി 2011ല്‍ 234 മില്ല്യണ്‍ ഡോളറിന് ഡിഷ് നെറ്റവര്‍ക്ക് ഇതേറ്റെടുത്തുവെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മുന്നൂറു ലൊക്കേഷനുകളിലുള്ള സ്റ്റോറുകള്‍ അടച്ചുപൂട്ടിയതോടെ 2800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ അലാസ്‌ക്കയില്‍ (6) ഒറിഗണ്‍ (2) സ്റ്റോറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബ്രോമോയിലൂടെ ബ്ലോക്ക്ബസ്റ്ററിലെത്തി ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തിയ നിരവധി മലയാളികള്‍ ബ്ലോക്ക്ബസ്റ്ററിന്റെ അടച്ചുപൂട്ടലില്‍ ദുഖിതരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.