You are Here : Home / Readers Choice

വിന്റര്‍ ഒളിംപിക്‌സ്: സമാപന ചടങ്ങില്‍ യു എസ് ഡെലിഗേറ്റ്‌സിനെ ഇവാങ്ക നയിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 07, 2018 02:18 hrs UTC

വാഷിങ്ടണ്‍: ഫെബ്രുവരി 9 മുതല്‍ 25 വരെ സൗത്ത് കൊറിയായില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സ് സമാപന ചടങ്ങിലേക്കുള്ള യു എസ് ഡെലിഗേറ്റ്‌സിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ മകള്‍ ഇവാങ്ക ട്രംപ് നയിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഫെബ്രുവരി 6 ന് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. പ്രസിഡന്റ് ട്രംപിന്റെ ഉപദേശകയായിട്ടാണ് ഇവാങ്ക ട്രംപ് പ്രവര്‍ത്തിക്കുന്നത്. ഒരു പെനി പോലും ഈയിനത്തില്‍ ഇവാങ്ക കൈപ്പറ്റുന്നില്ല. വിന്റര്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിനിധികളെ നയിക്കുന്നത് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ്. പെന്‍സ് ഇതിനകം തന്നെ ജപ്പാനില്‍ എത്തിയിട്ടുണ്ട്. ഒമ്പിക്കസ് സ്റ്റേഡിയത്തിനു സമീപം വ്യാപകമായ നോറൊ വൈറസ് മൂലം 1200 ല്‍ പരം സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. വയറുവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരില്‍ സിവില്‍ സെക്യൂരിറ്റി സ്റ്റാഫും ഉള്‍പ്പെടുന്നു. നോറൊ വൈറസിനെ ഫലപ്രദമായി നേരിടുന്നതിന് സൗത്ത് കൊറിയ വിദഗ്ദര്‍ 900 മിലിട്ടറി ഉദ്യോഗസ്ഥന്മാരെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് ഒളിംപിക്‌സ് മത്സരങ്ങള്‍ തല്‍ക്കാലം തണുപ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.