You are Here : Home / Readers Choice

സൃഷ്ടിതാവാണ് അവകാശങ്ങള്‍ നല്‍കുന്നത് മനുഷ്യനല്ലെന്ന് ട്രമ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 09, 2018 01:26 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: സൃഷ്ടിതാവാണ് മനുഷ്യന് അവകാശങ്ങള്‍ നല്‍കുന്നത്, മനുഷ്യനല്ല മനുഷ്യന് അവകാശങ്ങള്‍ നല്‍കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. സൃഷ്ടിതാവ് നല്‍കുന്ന അവകാശങ്ങള്‍ ലോകത്തിലെ ഒരു ശക്തിക്കും എടുത്തു മാറ്റാനാവില്ലെന്നും ട്രമ്പ് പറഞ്ഞു. ഫെബ്രുവരി വ്യാഴം വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും, യു.എസ്. കോണ്‍ഗ്രസ്സില്‍ നിന്നും അറുപത്തി ആറാമത് നാഷ്ണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റില്‍ പങ്കെടുത്ത അംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രമ്പ്. മതസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കി, അമേരിക്ക ഈസ് വണ്‍ നാഷന്‍ അണ്ടര്‍ ഗോഡ്(America is One Nation Under God) എന്ന അടിസ്ഥാന പ്രമാണത്തെ മുറുകെ പിടിച്ചു മുന്നേറുന്ന അമേരിക്കക്ക് ഏതു പ്രതിസന്ധികളേയും അതിജീവിക്കുന്നതിനുള്ള ശക്തി സൃഷ്ടിതാവില്‍ നിന്നും ലഭിക്കുമെന്നും ട്രമ്പ് പ്രത്യാശ പ്രകടിപ്പിച്ചു. അവനവന്റെ വിശ്വാസമനുസരിച്ചു ജീവിക്കുന്നതിനും, അതു പരസ്യമായി പ്രകടിപ്പിക്കുന്നതിനും, കുട്ടികളെ ശരിയും തെറ്റും മനസ്സിലാക്കി വളര്‍ത്തികൊണ്ടുവരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബന്ധമാണെന്നും ട്രമ്പ് ചൂണ്ടികാട്ടി. കഴിഞ്ഞ വര്‍ഷം കണ്‍ഗ്രഷ്ണല്‍ ബേസ്‌ബോള്‍ ഇവന്റിനിടയില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം സ്റ്റീവ് തനിക്ക് ലഭിച്ച അത്ഭുത സൗഖ്യത്തെകുറിച്ചു സമ്മേളനത്തില്‍ വിശദീകരിച്ചു. 1953 ലാണഅ നാഷ്ണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് ആരംഭിച്ചത്. അന്നത്തെ പ്രസിഡന്റായിരുന്ന ഐസര്‍ഹോവര്‍ എല്ലാവര്‍ഷവും ഈ ചടങ്ങ് ആവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഫെല്ലോഷിപ്പ് ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.