വെതര്‍ ഫോര്‍ഡ് (ടെക്‌സസ്): മരുന്നുവാങ്ങി നല്‍കുവാന്‍ പണമില്ലാതെയാണ് ഭാര്യ മരിച്ചതെന്ന് ഭര്‍ത്താവ്. 4 വര്‍ഷമായി ടെക്‌സസ് വെതര്‍ഫോര്‍ഡ് വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപിക ഹെതര്‍ ഹോളന്റ് (38) ഫ്‌ളൂ വൈറസ് ബാധിച്ചു ഫെബ്രുവരി 11 ഞായറാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച രോഗം ഗുരുതരമായതിനെ തുടര്‍ന്ന് അദ്ധ്യാപികയെ ഐ സി യു വില്‍ പ്രവേശിപ്പിച്ചത്. ഫ്‌ളൂ മെഡിക്കേഷന്‍ വാങ്ങുന്നതിനാവശ്യമായ കൊ- പെ നല്‍കുവാന്‍ പണമില്ലായിരുന്നുവെന്ന് ഹെതര്‍ ഫോര്‍ഡിന്റെ ഭര്‍ത്താവ് ഫ്രാങ്ക് ഹോളണ്ട് പറഞ്ഞു. ഹെതര്‍, ഠാമി ഫ്‌ളൂ വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, അതിനാവശ്യമായ 116 ഡോളര്‍ കണ്ടെത്താനായില്ലെന്നും ഫ്രാങ്ക് പറഞ്ഞു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപികയെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹ പ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു അന്തരിച്ച അദ്ധ്യാപിക. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത രീതിയില്‍ ഫ്‌ളൂ മാരകമായി മാറിയതില്‍ ജനുവരി മൂന്നാം വാരം അവസാനിക്കുമ്പോള്‍ അമേരിക്കയില്‍ 4064 പേര്‍ മരിച്ചതായ സി ഡി സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ രോഗം ബാധിച്ച 10 പേരില്‍ ഒരാള്‍ വീതം മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ടാമി ഫ്‌ളൂ എന്ന ഔഷധത്തിന്റെ ദൗര്‍ലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Comments