വാഷിങ്ടന്‍: ഡാകാ പദ്ധതി പുനരാരംഭിക്കാന്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ജോണ്‍ ഡി. ബേറ്റ്സ് ഉത്തരവിട്ടു. ഒബാമ തുടങ്ങിവച്ച ഡാകാ പദ്ധതി തുടരണമെന്നും പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും കോടതി ട്രംപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കോടതി ഉത്തരവ്. ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന് ഡാകാ പ്രോഗ്രാമിനെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 90 ദിവസത്തെ അവധി കോടതി അനുവദിച്ചിരുന്നു. ഈ സമയത്തിനകം തൃപ്തികരമായ മറുപടി നല്കുവാന് കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനു കോടതി നിര്‍ദ്ദേശിച്ചത്. 690,000 ഡ്രീമേഴ്സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് ഡാകാ പ്രോഗ്രാം നിര്‍ത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
Comments