രാജസ്ഥാന്‍ : പുക വലിക്കാതിരിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ചെയ്യുന്നത് പോലീസിനെക്കൊണ്ട് പിടിപ്പിക്കലാണ്. ഒരു 100 രൂപ കൊടുത്താല്‍ കാര്യം ഓക്കെ. പോലീസിന്റെ കണ്ണില്‍ പെടാത്തവര്‍ക്ക് അതും വേണ്ട. ഇത്തരം നിസ്സാരമായ പണിക്കൊന്നും രാജസ്ഥാന്‍ സര്‍ക്കാരിനെ കിട്ടില്ല. ഗവണ്‍മെന്റ് സര്‍വ്വീസിലിരിക്കുന്ന ആളുകള്‍ ജോലിയിലിരിക്കുന്ന കാലത്തോളം പുക വലിക്കുകയോ ഗുഡ്‌ക ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല എന്നൊരു സര്‍ക്കുലര്‍ തന്നെയാണ് ഗവണ്‍മെന്റ് പുറത്തിറക്കിയിരിക്കുന്നത്. രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ പേഴ്‌സണല്‍
ഡിപ്പാര്‍ട്ടുമെന്റാണ് ഈ സര്‍ക്കുലറിനു പിന്നില്‍. സര്‍ക്കുലറിന്റെ ഒരു കോപ്പി ഗവര്‍ണര്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സെക്രട്ടറി, രാജസ്ഥാന്‍ വിധാന്‍ സഭ, രാജസ്ഥാന്‍ ഹൈക്കോടതി എന്നിവര്‍ക്കെല്ലാം അയച്ചിട്ടുമുണ്ട്. ഒക്‌ടോബര്‍ 4 നു ചേര്‍ന്ന സംസ്ഥാന ഏകോപന
യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ചെറുപ്പക്കാരായ പുക വലിക്കാരെ ഈ പ്രവണതയില്‍ നിന്നും ഒഴിവാക്കാനായാണ് ഇത്തരമൊരു തീരുമാനമെന്നാണ് പേഴ്‌സണല്‍ വകുപ്പ് പറയുന്നത്. എന്നാല്‍ രാജസ്ഥാന്‍ അസംബ്ലി തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കിയ അതേ ദിവസമാണ് ഈ സര്‍ക്കുലറും പുറത്തിറങ്ങിയിരിക്കുന്നത്.
Comments