പൂനെ: സ്വര്‍ണം കൊണ്ടൊരു ഷര്‍ട്ടോ? വിശ്വസിക്കാനാവുന്നില്ല അല്ലേ. എങ്കില്‍ അതും സംഭവിച്ചു. സ്വര്‍ണത്തോടു പ്രിയം കയറി സ്വര്‍ണം കൊണ്ടൊരു ഷര്‍ട്ട് തന്നെ തയ്‌പ്പിച്ചിരിക്കുകയാണ് പൂനെക്കാരനായ 32 കാരന്‍ ദത്ത ഫ്യൂജ്. ഇതിന്റെ വിലയാവട്ടെ വെറും 2,35000 യു.എസ്.ഡോളര്‍ മാത്രം. 15 സ്വര്‍ണപ്പണിക്കാര്‍ 16 ദിവസം കൊണ്ടാണ് ഈ ഷര്‍ട്ടിന്റെ പണി പൂര്‍ത്തിയാക്കിയത്. 22 കാരറ്റിന്റെ ഈ ഷര്‍ട്ടിന് ഏഴു പൗണ്ടാണ് ഭാരം. സ്വര്‍ണം കൊണ്ടുള്ള വിവിധ അലങ്കാരപ്പണികളും ഈ ഷര്‍ട്ടിലുണ്ട്. പലിശക്ക് പണം കടം കൊടുക്കുന്നയാളായ ദത്ത ഈ ഷര്‍ട്ടിനെയും ഒരു നിക്ഷേപമായാണ് കാണുന്നത്.
എന്റെ ഏറ്റവും വലിയ ആഗ്രഹം സ്വര്‍ണമാണ്. ഞാന്‍ ഏറ്റവും വലിയ സമ്പത്തായി കാണുന്നതും സ്വര്‍ണത്തെ തന്നെ. അതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ഷര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചതും. അതു മാത്രമല്ല, ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരന്‍ ഞാനാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഈ ഷര്‍ട്ടിനു മുന്നില്‍ സ്‌ത്രീകള്‍ വീഴാതിരിക്കില്ല?. ദത്ത പറയുന്നു.
Comments