പഞ്ചാബ് : വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് വിധിക്കപ്പെട്ടിട്ടും വൃക്ക ലഭിക്കാത്തതിനാല്‍ അത് നടത്താനാവാത്തവര്‍ നിരവധിയുണ്ട്. എങ്ങനെയെങ്കിലും ആരുടെ കാലു പിടിച്ചും എത്ര പണം നല്‍കിയും ഒരു വൃക്കക്കായി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ജസ്വന്തിന് കിട്ടിയത് 5 വൃക്കകള്‍. അതും യാതൊരു മുതല്‍മുടക്കുമില്ലാതെ. പഞ്ചാബില്‍ നിന്നുള്ള ജസ്വന്ത് എന്ന ഫോട്ടോഗ്രാഫറാണ് കഥാനായകന്‍. 2004 മുതലാണ് ജസ്വന്തിന്റെ വൃക്ക മാറ്റല്‍ കഥ ആരംഭിക്കുന്നത്. 2004ല്‍ ഇദ്ദേഹത്തിന് 25 വയസുള്ളപ്പോള്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ആദ്യമായി ജസ്വന്തിന്റെ വൃക്ക മാറ്റിവെച്ചു. അന്ന് മൂത്ത സഹോദരിയാണ് വൃക്ക നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശരിരം അതിനോട് പ്രതികരിക്കാതായി. അങ്ങനെ ജസ്വന്ത് രണ്ടാം വട്ട ശസ്‌ത്രക്രിയക്കും വിധേയനായി. അന്ന് വൃക്ക നല്‍കിയത് ഇളയ സഹോദരി. പിന്നീട് മറ്റൊരു കുടുംബാംഗം വൃക്ക നല്‍കി. ഏറ്റവുമൊടുവില്‍ വൃക്ക നല്‍കിയത് 55 കാരിയായ അമ്മയും. ജസ്വന്തിന്റേത് ഒരു സാധാരണ കുടുംബമാണ്. സഹോദരന്‍ ഡ്രൈവറും അച്ഛന്‍ പാല്‍ക്കാരനുമാണ്. എന്നാല്‍ സ്‌നേഹത്തിനു മുന്നില്‍ പണം ഒരു വിഷയമടല്ലെന്നു തെളിയിച്ചിരിക്കുകയാണിവര്‍. നാഷണല്‍ കിഡ്‌നി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കു പോലും ജസ്വന്തിന്റെ കുടുംബാംഗങ്ങളുടെ സ്‌നേഹം ഒരു വലിയ അത്‌ഭുതമായിരിക്കുകയാണ്.
Comments