മലേഷ്യയില്‍ അല്ലാഹ് എന്നത് ഇപ്പോള്‍ മുസ്ലിങ്ങളുടെ മാത്രം അവകാശമാണ്. ഇവിടുത്തെ അപ്പീല്‍ കോടതി മുസ്ലിങ്ങളുടേതല്ലാത്ത പ്രസിദ്ധീകരണങ്ങളില്‍ നിന്നും അള്ളാഹ് എന്ന പദം എടുത്തു മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് മൊഹമ്മദ് അപന്ദി അലി വിധിന്യായത്തില്‍ പറയുന്നത് അള്ളാഹ് എന്ന പദം ക്രിസ്‌തു മതത്തെ സംബന്ധിച്ച് ഒരു ആവശ്യകത അല്ലെന്നാണ്.
ഇത് അവരില്‍ ആശങ്കയുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറയുന്നു. മെയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതരമായ പല സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു. ഇതു കൂട്ടാനേ ഈ വിധിന്യായം ഉപകരിക്കൂ. ബോര്‍ണിയോയിലെ ഒരു ക്രിസ്‌ത്യന്‍ പള്ളിയുടെ അവകാശവാദം തങ്ങള്‍ തുടര്‍ന്നും ഈ പദം ഉപയോഗിക്കുമെന്നു തന്നെയാണ്. കോടതിയുടെ ഉത്തരവ് ഇങ്ങനെയാണെങ്കിലും വിമര്‍ശകര്‍ പറയുന്നത് മുസ്ലിമിന്റെ ഉദയത്തിനും മുമ്പേ അള്ളാഹ് എന്ന പദം ഉപയോഗത്തിലുണ്ടായിരുന്നു എന്നാണ്. മലേഷ്യയില്‍ 60 ശതമാനവും മുസ്ലിങ്ങളും 9 ശതമാനം ക്രിസ്‌ത്യാനികളുമാണുള്ളത്.
Comments