മംഗലാപുരം: ശുദ്ധീകരിച്ച ഗോമൂത്രത്തില്‍ നിന്നും ഔഷധം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കര്‍ണാടകത്തിലെ മംഗലാപുരത്തു നിന്നുള്ള മെഡിക്കല്‍ സംഘം. വിവിധ രോഗങ്ങള്‍
ശമിപ്പിക്കുന്നതിനുതകുന്നതാണ് ഈ ഔഷധമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. മംഗലാപുരത്തെ ഗോവനിതാശ്രയ ട്രസ്റ്റിന്റെ പശുക്കളുടെ മൂത്രമാണ് മരുന്നു നിര്‍മാണത്തിന് ഉപയോഗിച്ചത്.മരുന്നിന്റെ ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പാദനവും കൂട്ടാമെന്നാണ് ഗോവനിതാശട്രസ്റ്റിന്റെ ഭാരവാഹി സന്തോഷ് കുമാര്‍ പറയുന്നത്.ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ അത്ഭുതത്തോടെയാണ് ഇത്‌നോക്കുന്നത്. നൂറുകണക്കിന് രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഈ ഔഷധം. വൃക്കയിലുണ്ടാകുന്ന തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, ദഹന
സംബന്ധിയായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം ഇത് ഒരു ഔഷധമായി ഉപയോഗിക്കാവുന്നതാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ഈ സംഘത്തിലെ
ഡോക്‌ടര്‍മാര്‍ എല്ലാവരും ഈ മരുന്ന് കഴിച്ചവരാണ്. ഇതു മൂലം തങ്ങള്‍ക്ക് വിവിധ രോഗങ്ങള്‍ പ്രതിരോധിക്കാനാവുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
Comments