ചായ കുടിച്ചതിന് അറസ്റ്റിലാവുകയോ?. ചിലപ്പോള്‍ അതും നടക്കും. പ്രത്യേകിച്ചും ഇന്ത്യയില്‍. വിജയ് പാട്ടീല്‍ എന്ന കോലാപ്പൂര്‍ സ്വദേശിയാണ് ചായ കുടിച്ചതിന് അറസ്റ്റിലായത്. രാവിലെ എണീറ്റയുടനെ ഉന്മേഷം ലഭിക്കുന്നതിനായി ചായ കുടിക്കാനിറങ്ങിയതായിരുന്നു പാട്ടീല്‍. കോലാപ്പൂരിലെ ഒരു ചായക്കടയില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജാദവ് എന്ന പോലീസുകാരന്‍ അവിടെയെത്തുന്നത്. എന്താണു ചെയ്യുന്നതെന്ന അയാളുടെ ചോദ്യത്തിന് ചായ കുടിക്കുകയാണെന്ന പാട്ടീലിന്റെ ഉത്തരം അയാളെ തൃപ്‌തനാക്കിയില്ല. അങ്ങനെ സംശയാസ്‌പദമായ സാഹചര്യത്തചന്റ പാട്ടീല്‍ അറസ്‌റ്റു ചെയ്യപ്പെട്ടു.
ഏതോ കുറ്റവാളിയെന്നു തെറ്റിദ്ധരിച്ചായിരുന്നു അറസ്‌റ്റ് .എന്നാല്‍ കേസ് മുംബൈ കോടതിയിലെത്തിയതോടെ പോലീസുകാരന്‍ കുടുങ്ങി. കോടതിയില്‍ നിന്നും നിശിതമായ പരിഹാസമാണ് പോലീസുകാരന് ലഭിച്ചത്. കോടതിയുടെ നിര്‍ബന്ധപ്രകാരം കേസ് ഒഴിവാക്കപ്പെട്ടു. എങ്കിലും കുറ്റവാളിയെ ശിക്ഷിക്കുന്നതിനു പകരം നിരപരാധിയെ ശിക്ഷിച്ച ജാദവ് എന്ന പോലീസുകാരന്റെ അനാസ്ഥ മൂലം പാട്ടീല്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്‌തു.
Comments