ചെന്നൈ : പീഡനം തടയാന്‍ വസ്‌ത്രങ്ങളോ?. നിയമം മൂലം പീഡനം ചെറുത്തില്ലെങ്കില്‍ വസ്‌ത്രം കൊണ്ട് ചെറുക്കുമെന്നു തെളിയിച്ചിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ഒരു കൂട്ടം
വിദ്യാര്‍ത്ഥികള്‍. ജി.പി.എസ്, ജി.എസ്.എം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന അടിവസ്‌ത്രങ്ങളാണ് ഇത്തരത്തില്‍ പീഡനം ചെറുക്കുന്ന സൂപ്പര്‍ താരം. 3,800 കിലോ വാട്ടിന്റെ തരംഗങ്ങള്‍ ഇതിലൂടെ കടത്തി വിട്ടുള്ളതാണ് ഇതിന്റെ സാങ്കേതിക വിദ്യ. ഇതു ധരിച്ച പെണ്‍കുട്ടിയെ ആരെങ്കിലും പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടനടി ഈ തരംഗങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനോ പോലീസിനോ വിവരം നല്‍കും. ചെന്നൈയിലെ രാമസ്വാമി മെമ്മോറിയല്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള മൂന്നു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍.
മനീഷ മോഹന്‍, റിംപി തൃപാഠി, നീലാദ്രി ബസു പാല്‍ എന്നീ മൂന്നു വിദ്യാര്‍ത്ഥിനികളാണ് ഇത്തരത്തില്‍ പീഡനത്തെ ചെറുക്കാനിറങ്ങിയിരിക്കുന്നത്. ഷി എന്നാണ് ഈ വസ്‌ത്രത്തിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. ഈ വര്‍ഷത്തെ മികച്ച കണ്ടുപിടിത്തം നടത്തുന്ന ചെറുപ്പക്കാര്‍ക്കുള്ള ഗാന്ധിജിയുടെ പേരിലുള്ള അവാര്‍ഡും ഈ കണ്ടു പിടിത്തത്തിന് ഇവര്‍ക്ക് ലഭിച്ചു. ഏപ്രില്‍ മാസത്തോടെ ഷി വിപണിയിലെത്തും.
Comments