You are Here : Home / Readers Choice

ഭാവിവധുവിനുള്ള സമ്മാനം 88 ലക്ഷം യുവാന്‍; കൊണ്ടുപോകാന്‍ 18 പേര്‍

Text Size  

Story Dated: Friday, November 15, 2013 05:58 hrs UTC

ചൈന: ഭാവിവധുവിന്‌ സമ്മാനം 88 ലക്ഷം യുവാന്‍. ചൈനയിലാണ്‌ സംഭവം. പെട്ടികളിലും ബോക്‌സുകളിലുമായി എടുത്താല്‍ പൊങ്ങാത്തത്ര പണമാണ്‌ ഇദ്ദേഹം ഭാവിഭാര്യക്ക്‌ അയച്ചു കൊടുത്തത്‌. 18 പോര്‍ട്ടര്‍മാര്‍ വേണ്ടി വന്നു ഈ പെട്ടികള്‍ ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ സെജാംഗിലുള്ള ഇദ്ദേഹത്തിന്റെ ഭാവിവധുവിന്റെ വീട്ടിലെത്തിക്കാന്‍. ഈ പണം തൂക്കിനോക്കിയാല്‍ 102 കിലോ ഭാരം വരും. ഇതിനെല്ലാം പുറമെ ഒരു ലക്ഷ്വറി കാറും ഈ ഭാഗ്യവതിക്ക്‌ ഭാവിവരനില്‍ നിന്നും ലഭിച്ചിട്ടുണ്ട്‌. ചൈനയിലെ ആചാരപ്രകാരം പണം എന്നത്‌ അംഗീകരിക്കപ്പെട്ട സമ്മാനമാണ്‌. 8 എന്നത്‌ ഭാഗ്യനമ്പറും. അതു കൊണ്ടാണ്‌ ഇദ്ദേഹം 8ന്റെ ഗുണിതങ്ങളായ തുക വധുവിന്‌ നല്‍കിയത്‌. സെജാംഗിലെ ചില പ്രദേശങ്ങളില്‍ ഇത്തരം സമ്മാനങ്ങള്‍ കൊടുക്കുക സാധാരണമാണ്‌. മദ്യമുള്‍പ്പടെ ഇവിടെ സമ്മാനമായി നല്‍കാറുണ്ട്‌. എന്നാല്‍ ഇതിനെതിരെ ചൈനയിലെ ചില ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്‌. ഇത്‌ ഭാര്യയെ വിവാഹം കഴിക്കുകയല്ല, ഭാര്യയെ വിലക്ക്‌ വാങ്ങുകയാണ്‌. അവര്‍ പരസ്‌പരം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ഒരു സമ്മാനത്തിന്റെയും ആവശ്യമില്ല. ഒരാള്‍ ബ്ലോഗിലെഴുതി. മറ്റൊരാള്‍ എഴുതിയത്‌ വിവാഹം പോലെ മഹത്തരമായ കാര്യങ്ങളെ വില കുറച്ചു കാണിക്കുന്ന ഒരു പരിപാടിയാണ്‌ ഇതെന്നാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.