തിരുവനന്തപുരം : എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട പ്രഭാതഭക്ഷമാണ് ഇഡ്‌ലി. ഇഡ്‌ലി പതിവായി കഴിക്കുന്നവരാണെങ്കിലും ഇഡ്‌ലിക്ക് ഒരു ദിനമുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഇഡ്‌ലി പ്രേമികള്‍ എല്ലാവരും അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍െ്‌റ ചിത്രം പങ്ക്‌വെച്ചാണ് ഇഡ്‌ലി ദിനം ആഘോഷമാക്കിയത്. അതിനൊപ്പം ചേരുകയാണ് ശശി തരൂര്‍ എം പിയും. ഇഡ്‌ലിയും വിവിധ തരം ചട്‌നിയുടെയും ചിത്രം ട്വിറ്ററില്‍ പങ്ക്‌വെച്ചുകൊണ്ടാണ് തരൂര്‍ ഈ ഇഡ്‌ലി ദിനം ആഘോഷമാക്കിയത്. എന്നെ സംബന്ധിച്ചടത്തോളം എല്ലാ ദിവസവും ഇഡ്‌ലി ദിനമാണ്. എന്നാല്‍ മാര്‍ച്ച് 30 ആയ ഇന്നകണ് ഔദ്യേഗിക ഇഡ്‌ലി ദിനം. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യനോ ദൈവമോ ആവിഷ്‌കരിച്ച ഏറ്റവും മികച്ച പ്രഭാതഭക്ഷണം എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തരൂരിന്‍െ്‌റ ചിത്രം പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് ചിത്രത്തിന് കമന്‍്‌റ് ചെയ്തത്. രസകരമായ കമന്‍്‌റുകളമായും ചിലര്‍ എത്തി. ഇഡ്‌ലി ദിനമോ അതോ ചട്‌നി ദിനമോ എന്നാണ് കമന്‍്‌റ് ചെയ്തതില്‍ അധികവും ആളുകള്‍. മൂന്ന് ഇഡ്‌ലിക്ക് ഇത്രയും ചട്‌നിയുടെ ആവശ്യമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ ഇഡ്‌ലി തിരയുകയായിരുന്നു എന്നാണ് മറ്റൊരാളുടെ കമന്‍്‌റ്. എന്നാല്‍ ഈ സമയത്തെ ഗൗരവം മനസ്സിലാക്കണമെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭക്ഷണത്തിനായി പോരാടുകയാണെന്നും ചിലര്‍ തരൂരിനെ ഉപദേശിക്കുന്നുണ്ട്. ഈ സമയം ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില ബി ജെ പി അത് മുതലെടുക്കും ഒരാള്‍ കമന്‍്‌റ് ചെയ്തു.
Comments