ദിനോസര്‍ കാലഘട്ടത്തില്‍ ജീവിച്ച ഭീകരന്‍ കൊലയാളി ഉരഗത്തിന്റെ അസ്ഥി കണ്ടെത്തി. ടഡന്‍ഹാമിലുള്ള ജോണ്‍ ലിംബര്‍ട്ട് എന്നയാളുടെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നുമാണ് ഇത് കണ്ടെത്തിയത്. പൂന്തോട്ടത്തില്‍ കുഴി എടുക്കുന്നതിനിടെയാണ് അസ്ഥി കണ്ടത്. ജോണ്‍ ഇത് ഇപ്‌സ്‌വിച്ച് മ്യൂസിയത്തില്‍ പരിശോധനക്കായി എത്തിച്ചപ്പോഴാണ് ഇത് ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ദിനോസറിനെപ്പോലെ ഏതോ ഭയങ്കരനായ ഉരഗത്തിന്റേതാണെന്നും കണ്ടെത്തിയത്. പ്ലിയോസോര്‍ എന്ന ഭീകരനായ ഉരഗത്തിന്റേതാണ് അസഥി എന്ന് അവിടെ വെച്ച് വിദഗ്‌ധര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു. സമുദ്രത്തില്‍ ഇര തേടുന്ന ഇവ 65 മുതല്‍ 250 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നവയാണ്. ഇത് കണ്ടപ്പോള്‍ തന്നെ തനിക്ക് ഇതു ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണന്നു തോന്നിയെന്നും അതു കൊണ്ടാണ് താനത് വലിച്ചെറിയാതിരുന്നതെന്നും ജോണ്‍ പറയുന്നു. വളരെ വലിയ ഒരു അസ്ഥിയായിരുന്നു അത്. വളരെ ഭാരമുള്ളതും. എന്തോ പ്രത്യേകത തോന്നിയതിനാല്‍ ഞാന്‍ ഉടന്‍ തന്നെ മ്യൂസിയത്തിലേക്ക് വിളിച്ചു. അവര്‍ അതു കൊണ്ടു വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു- ജോണ്‍ പറയുന്നു.
Comments