ഡിപ്രഷന്‍ മൂലം ആളുകള്‍ പല തരത്തിലുമുള്ള മാനസികാവസ്ഥയിലുമെത്താറുണ്ട്. എന്നാല്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ വരെ ഡിപ്രഷന്‍ ബാധിച്ച ഒരാളെക്കൊണ്ടാകും എന്നതാണ് വാസ്‌തവം. വെല്‍ട്ടണ്‍ ഗ്രോവിലുള്ള നതാഷ സുല്‍ത്താന്‍ എന്ന 21 കാരിയാണ് സ്വന്തം കുഞ്ഞിനെ ഇത്തരത്തില്‍ കൊന്നത്. തലക്കു മുറിവേറ്റതായി കാണപ്പെട്ടതിനെ തുടര്‍ന്നാണ് നതാഷയുടെ അമേലിയ ലില്ലി എന്ന 6 ആഴ്‌ച പ്രായമുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. അവിടെെയത്തിയ ഉടന്‍ തന്നെ കുഞ്ഞ് മരിക്കുകയും ചെയ്‌തു. സംഭവദിവസം കുഞ്ഞിനൊപ്പം ഇരിക്കുകയായിരുന്നു സുല്‍ത്താന്‍. പെട്ടെന്ന് അവരുടെ മനസ് അസ്വസ്ഥമാവുകയും കട്ടിയുള്ള എന്തോ വസ്‌തു ഉപയോഗിച്ച് സുല്‍ത്താന്‍ കുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് ജഡ്‌ജി പറഞ്ഞു. ഡിപ്രഷന്റെ ഏറ്റവും കൂടിയ അവസ്ഥയാണ് അവര്‍ക്കുള്ളതെന്നാണ് അവരെ പരിശോധിച്ച മനശാസ്‌ത്രജ്ഞന്‍ പറയുന്നത്. ഉറക്കം പോലും നഷ്‌ടപ്പെടുന്ന അവസ്‌ഥയാണിതെന്നും 2012 ല്‍ നടന്ന ഏതോ സംഭവത്തെ തുടര്‍ന്നാണ് അവര്‍ക്ക് ഈ അസുഖമുണ്ടായതെന്നും അദ്ദേഹം പറയുന്നു. എന്തു തന്നെയായാലും സുല്‍ത്താന്റെ മാനസികാവസ്ഥ പരിഗണിച്ച കോടതി അവരെ ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Comments