യു.എസ് : അപൂര്‍വ്വ അസുഖം ബാധിച്ച് അമേരിക്കയില്‍ ദിവസേന ചത്തൊടുങ്ങുന്നത് ആയിരക്കണക്കിന് നക്ഷത്രമത്സ്യങ്ങള്‍. 95 ശതമാനത്തോളം നക്ഷത്ര മത്സ്യങ്ങള്‍ ഈ അസുഖം ബാധിച്ച് മരിച്ചു കഴിഞ്ഞു. ഇനി വെറും അഞ്ചു ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. അലാസ്‌കയില്‍ നിന്നോ കാനഡയില്‍ നിന്നോ ഈ അസുഖം കാലിഫോര്‍ണിയയുടെ കിഴക്കന്‍ തീരത്തേക്ക് പകര്‍ന്നതാവാമെന്നു കരുതുന്നു. വ്യത്യസ്‌ത നിറങ്ങളിലായി അതീവ ഭംഗിയോടെ കാണപ്പെടുന്ന ഈ നക്ഷത്രമത്സ്യങ്ങള്‍ കടലിലെ താരങ്ങള്‍ തന്നെയാണ്. കോശങ്ങള്‍ നശിച്ചു പോകുന്ന രീതിയിലുള്ള ഒരു പകര്‍ച്ചവ്യാധിയാണ് ഇവയുടെ നാശത്തിന് കാരണമെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നത്. ഈ അസുഖം ബാധിച്ചവയുടെ ശരീരത്തിന്റെ നിറം മാറി വെളുത്ത നിറമായി മാറുന്നു എന്നതാണ് ഇതിന്റെ ലക്ഷണം. സമുദ്രത്തില്‍ നിന്നും എടുത്ത വെള്ളം നിറച്ചതിനാലാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ പോലും ചത്തത്. ഇതിനു മുമ്പ് ഇത്തരത്തില്‍ ഒരു അസുഖം ബാധിച്ച് മത്സ്യങ്ങള്‍ ചത്തതായി കേട്ടിട്ടില്ലെന്ന് പരിസ്ഥിതി ശാസ്‌ത്രകാരന്മാര്‍ പറയുന്നു.
Comments