സ്‌പെയിന്‍ : പിയാനോ വായിക്കുന്നത് കേള്‍ക്കുക ഏവര്‍ക്കും ഇഷ്‌ടമുള്ള കാര്യമാണ്. എന്നാല്‍ അധികമായാലോ. അധികമായാല്‍ പിയാനോയും വിഷം തന്നെ. പിയാനോ വായിച്ചതിന് ജയിലില്‍ പോകേണ്ടി വന്ന അനുഭവമാണ് സ്‌പെയിനിലെ ജെറോണയില്‍ താമസിക്കുന്ന പിയാനിസ്റ്റ് ലെയ മാര്‍ട്ടിനുള്ളത്. 27 വയസുകാരിയായ ലയയും അവരുടെ മാതാപിതാക്കളുമാണ് പിയാനോ വായന മൂലം ശബ്‌ദമലിനീകരണമുണ്ടാക്കിയതിന്റെ പേരില്‍ അറസ്‌റ്റിലായത്.
അയല്‍ക്കാരിയുടെ പരാതിയിലാണ് സംഭവം. അറസ്റ്റിലായ ഇവരെ 7 വര്‍ഷത്തേക്ക് ജയിലിലടച്ചു. സ്‌പെയിനില്‍ ശബ്‌ദമലിനീകരണത്തിനെതിരെ പരാതിപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ആഴ്‌ചയില്‍ 5 ദിവസം 8 മണിക്കൂര്‍ പരിശീലനമാണ് ഇവര്‍ നടത്താറുള്ളതെന്നും 2003 മുതല്‍ താനിതു സഹിക്കുകയാണെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു.
അവര്‍ കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ രേഖകളിലും അവര്‍ക്ക് ഇതു മൂലം വന്ന പല രോഗങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. 40 ഡെസിബെല്ലിലധികം വരുന്ന ശബ്‌ദം കേള്‍ക്കുന്നത് പല വിധ ആരേഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന പഠനത്തെക്കുറിച്ചുള്ള രേഖകളും അവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തായാലും പിയാനിസ്റ്റിന് ഇനി മുതല്‍ പ്രാക്‌ടീസ് ജയിലിലാണ്.
Comments