ഫുട്‌ബോള്‍ മത്സരം കാണുകയും വേണം ടിക്കറ്റിനാണെങ്കില്‍ കയ്യില്‍ കാശുമില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു വഴി കയ്യില്‍ ആകെയുള്ള വിവാഹമോതിരം തന്നെ. കാന്‍സാസ് സിറ്റിയിലെ ഒരു സ്‌ത്രീയാണ് ഇത്തരത്തില്‍ മോതിരം പകരം കൊടുത്ത് കളി കാണാനിറങ്ങിയത്. തന്റെ വിവാഹമോതിരം തരാം. പകരം ആരെങ്കിലും തനിക്ക് ഫുട്‌ബോള്‍ മത്സരം കാണാനുള്ള ടിക്കറ്റ് തരൂ എന്നാണ് അവര്‍ പറയുന്നത്. ഇതിനായി അവര്‍ പരസ്യം കൊടുക്കുകയും ചെയ്‌തു. അവരുടെ ആദ്യ വിവാഹത്തിന്റെ മോതിരമാണ് ഇത്തരത്തില്‍ പകരം വെച്ചത്. കാന്‍സാസ് സിറ്റി തലവന്‍ പങ്കെടുക്കുന്ന കളി കാണാനാണ് അദ്ദേഹത്തിന്റെ ആരാധികയായ ഈ സ്‌ത്രീ വിവാഹമോതിരം പകരം നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ ഭര്‍ത്താവിനുള്ള ജന്മദിന സമ്മാനം കൂടിയാണ് ടിക്കറ്റ്. ഏതായാലും വില്‍പ്പന നടന്നു. 2800 ഡോളര്‍ വില വരുന്ന മോതിരം കൊടുത്ത് 340 രൂപ വില വരുന്ന രണ്ടു ടിക്കറ്റുകള്‍ അവര്‍ സ്വന്തമാക്കി.
Comments