You are Here : Home / Readers Choice

സഞ്ചാരികളെ ഇതിലെ; ഒന്നു തണുത്തിട്ടു പോകാം

Text Size  

Story Dated: Thursday, November 21, 2013 12:58 hrs UTC

വിനോദസഞ്ചാരികള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്ക്‌ ശൈത്യകാലം ചെലവഴിക്കാനായി ഇവിടെയിതാ ഒരു ഐസ്‌ ഹോട്ടല്‍. ജുക്കാസ്‌ ജെര്‍വിയിലെ ആര്‍ട്ടിക്‌ ടൗണിലാണ്‌ മഞ്ഞു പാളികള്‍ കൊണ്ടു നിര്‍മിച്ച ഈ ഹോട്ടല്‍. മൈനസ്‌ 8 ഡിഗ്രി സെല്‍ഷ്യസാണ്‌ ഇവിടുത്തെ ഊഷ്‌മാവ്‌. ശൈത്യകാലത്ത്‌ നിര്‍മിക്കുന്ന ഈ ഹോട്ടല്‍ വേനല്‍ക്കാലമാകുമ്പോഴേക്കും അലിഞ്ഞു പോകും. എങ്കിലും അടുത്ത വേനല്‍ക്കാലമാകുമ്പോഴേക്കും പകരം മറ്റൊരു ഹോട്ടല്‍ റെഡി. ഈ ഹോട്ടല്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്‌ 1990 ലാണ്‌. ഇങ്ങനെയൊരു ഹോട്ടല്‍ കെട്ടിപ്പൊക്കുക എന്നത്‌ തങ്ങള്‍ക്കു മുന്നില്‍ ഒരു വെല്ലുവിളിയായിരുന്നു എന്ന്‌ ഇതിന്റെ ഉടമസ്ഥര്‍ പറയുന്നു. ലോകത്ത്‌ തന്നെ ആദ്യത്തെ മഞ്ഞുഹോട്ടലാണ്‌ ഇവിടെയുള്ളത്‌. മഞ്ഞും ഐസും കൂടിച്ചേര്‍ന്ന സ്‌നൈസിന്റെ പാളികള്‍ കൊണ്ടാണ്‌ ഹോട്ടല്‍ നിര്‍മാണം. ഈ വര്‍ഷവും ഡിസംബറില്‍ പതിവു പോലെ ഹോട്ടല്‍ തുറക്കും. ഏപ്രില്‍ മാസം വരെയാണ്‌ മറ്റുള്ളവര്‍ക്ക്‌ ഇവിടെ താമസിക്കാനാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.