പണം കായ്‌ക്കുന്ന മരമെന്നൊക്കെ ആളുകള്‍ തമാശയായി പറയാറുണ്ട്. എന്നാല്‍ ലിങ്കണ്‍ഷെയറില്‍ ഉള്ളത് പണം കായ്‌ക്കുന്ന നദിയാണ്. ആയിരക്കണക്കിന് പൗണ്ടിന്റെ നോട്ടുകളാണ് നദിയിലൂടെ ഒഴുകിയത്. ലിങ്കണ്‍ഷെയറിലെ സൗത്ത് ഡ്രോവ് ഡ്രെയിനിനു സമീപത്തു കൂടി രാവിലെ നായയുമൊത്ത് നടക്കാനിറങ്ങിയ ആളാണ് ഇത്തരത്തില്‍ നദിയിലൂടെ പണം ഒഴുകിപ്പോകുന്നതായി കണ്ടത്. ഉടന്‍ തന്നെ അയാള്‍ ലിങ്കണ്‍ഷെയര്‍ പോലീസിനെ വിവരം അറിയിച്ചു.പോലീസെത്തി പണം പരിശോധിച്ചു. ആയിരക്കണക്കിന് യഥാര്‍ത്ഥ പൗണ്ടുകളായിരുന്നു എല്ലാം. എന്നാല്‍ ഇതു വരെ പണത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ല. പണത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്നു കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനക്ക് നോട്ടുകള്‍ വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണത്തിനെപ്പറ്റി ആര്‍ക്കെങ്കിലും വ്യക്തമായ വിവരം ലഭിക്കുകയാണെങ്കില്‍ ലിങ്കണ്‍ഷെയര്‍ പോലീസിനെ 101 നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Comments