കാലിഫോര്‍ണിയ: ബൈബിളിനെ നോവലിന്റെ ഗണത്തില്‍ പെടുത്തുകയോ. വില്‍പ്പനക്കായി എന്തു ചെയ്യാനും ആളുകള്‍ക്കു മടിയില്ല എന്നതിന്റെ ഉദാഹരണമാണ് കാലിഫോര്‍ണിയയില്‍ നോവലെന്ന പേരില്‍ വില്‍പ്പനക്കെത്തിയ ബൈബിള്‍. ഇത് വില്‍പ്പനക്കു വെച്ചിരിക്കുന്നതായി കടയില്‍ നിന്നും കണ്ടുപിടിച്ചകതാവട്ടെ ഒരു പുരോഹിതനും.
കാലിഫോര്‍ണിയയിലെ ബിഷപ്പാണ് കാലിഫോര്‍ണിയയിലെ സിമി വാലിയില്‍ ഷോപ്പിഗ് നടത്തുന്നതിനിടെ നോവലിന്റെ ഗണത്തില്‍പെടുത്തി ബൈബിള്‍ വില്‍പ്പനക്കു വെച്ചിരിക്കുന്നത് കണ്ടത്. 14.99 ഡോളര്‍ വിലയായിരുന്നു ആ ബൈബിളിന് കമ്പനി ഇട്ടിരുന്നത്. കടയിലെ ജീവനക്കാരോട് അദ്ദേഹം സംഭവത്തെപ്പറ്റി ആരാഞ്ഞെങ്കിലും
ആര്‍ക്കും അതിനെപ്പറ്റി അറിയുമായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം അതിന്റെ ഒരു ചിത്രമെടുക്കുകയും ട്വിറ്ററില്‍ ഇടുകയും ചെയ്‌തു. ഓണ്‍ലൈനിലൂടെ ചിത്രം കണ്ട നിരവധി ആളുകളാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. ഇന്നത്തെ കാലത്ത് നാം ഒരുപാട് സഹനങ്ങള്‍ക്കു വിധേയരാവുന്നുണ്ട്, എന്നാല്‍ ഇത്രത്തോളം സഹിക്കേണ്ട കാര്യമില്ല. ഇറാഖിലോ ഇറാനിലോ ഒന്നുമല്ല നമ്മള്‍ ജീവിക്കുന്നത്- ബിഷപ്പ് പറയുന്നു. എന്നാല്‍ കമ്പനി ഇതു വരെ മാപ്പു പറയാന്‍ തയ്യാറായിട്ടില്ല.
Comments