മിനെസോട്ട : ജയില്‍വാസമൊഴിവാക്കാന്‍ വ്യാജമരണം സൃഷ്‌ടിച്ചയാള്‍ വീണ്ടും ജയിലിലായി. മെനിസോട്ടക്കാരനായ ട്രേവിസ് സ്‌കോട്ട് എന്നയാളാണ് ഈ മായാജാലക്കാരന്‍. ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി ആളുകളെ പറ്റിച്ചതിനായിരുന്നു ഇയാളെ ജയില്‍ശിക്ഷക്കു വിധിച്ചത്. 11.5 കോടി ഡോളറിന്റേതായിരുന്നു ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് തുക
കൈക്കലാക്കാനായി വ്യാജമരണം സൃഷ്‌ടിക്കുകയാണ് ഇയാള്‍ ചെയ്‌തത്. എന്നാല്‍ തട്ടിപ്പിന് കിട്ടിയ ശിക്ഷ 12 വര്‍ഷവും 8മാസവും ജയില്‍വാസമാണ്. വ്യാജമരണം സൃഷ്‌ടിക്കാനായി തന്റെ പല്ല് മുടി, രക്തം എന്നിവ ഒരു തൊപ്പിയിലാക്കിയതിനു ശേഷം അതിനു നേരെ വെടിയുതിര്‍ത്തു. പിന്നീട് അവ ഒരു തടാകത്തില്‍ ഒഴുക്കുകയാണ് അയാള്‍ ചെയ്‌തത്. സാധനങ്ങള്‍
എവല്ലാം തടാകത്തില്‍ ഒഴുക്കിയ ശേഷം ഒരു പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ആസ്‌ത്രേലിയയിലേക്ക് കടക്കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്.എന്നാല്‍ പദ്ധതി പൊളിഞ്ഞതോടെ 12 വര്‍ഷത്തേക്ക് ജയിലിലായി.
Comments