ബ്രിട്ടനില്‍ ദിനോസറിന്റെ ഫോസില്‍ വില്‍പ്പനക്ക്. വില തീരെ കുറവാണ് 4,00000 യൂറോ മാത്രം. 19 അടി നീളമുള്ള ദിനോസറിന്റെ അസ്ഥിയാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ഡിപ്ലോഡോസസ് ഇനത്തില്‍ പെട്ടതാണ് ഈ ദിനോസര്‍. 17 മീറ്റര്‍ നീളമുള്ള അസ്ഥിക്ക് 4,00000 മുതല്‍ 6,00000 യൂറോ വരെയാണ് പ്രതീക്ഷിക്കുന്നത്. മിസ്റ്റി എന്നാണ് ഇതിനു നല്‍കിയിട്ടുള്ള പേര്. ഫോസില്‍ ഗവേഷണം നടത്തുന്നയാളായ റെയ്മണ്ടിന്റെ പുത്രന്മാരാണ് വ്യോമിങിലെ ഒരു ക്വാറിയില്‍ നിന്നും 2009 ല്‍ ഈ ഫോസില്‍ കാണുന്നത്.
ഉടന്‍ തന്നെ അവര്‍ പിതാവിനെ വിവരമറിയിക്കുകയും റെയ്മണ്ട് ആളുകളെ കൊണ്ട് ഇവിടെ കുഴിപ്പിക്കുകയും ഈ അസ്ഥി കണ്ടെടുക്കുകയും ചെയ്തു. ഒമ്പത് ആഴ്ചയോളം വേണ്ടി വന്നു ഈ ഭീമന് അസ്ഥി കുഴിച്ചെടുക്കാന്‍. ഫോസില്‍ നെതര്‍ലാന്‍ഡ്സിലെ ലബോറട്ടറിയിലയച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് ഡിപ്ലോഡോസസ് ദിനോസറിന്റേതാണെന്നു കണ്ടെത്തിയത്. ചുറ്റിക ഉപയോഗിച്ച് ശക്തിയായി അടിച്ചാല്‍ പോലും പൊട്ടാത്ത അസ്ഥിയാണിതിന്റേത്. ഇപ്പോള്‍ ബ്രീട്ടീഷ് മ്യൂസിയത്തിലാണ് മിസ്റ്റിയുടെ വാസം.
Comments