ചുഴലിക്കാറ്റില്‍ തകര്‍ന്ന അപ്പാര്‍ട്ടുമെന്റില്‍ പട്ടിക്കുട്ടി അതിജീവിച്ചത് 9 ദിവസം. ചിക്കാഗോയിലാണ് സംഭവം. ഇല്ലിനോയ്സ് ദേശീ.യ സേനയിലുള്ള ഒരു പട്ടാളക്കാരന്റേതാണ് ബുള്‍ഡോഗ് ഇനത്തില്‍ പെട്ട ഈ പട്ടിക്കുട്ടി. ജേക്കബ് മോണ്ട്ഗോമറി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 6 മാസം മാത്രം പ്രായമുള്ള പട്ടിക്കുട്ടിയുടെ പേര് ഡെക്സ്റ്റര്‍ എന്നാണ്. കഴിഞ്ഞ നവംബര്‍ 17 ന് പ്രദേശമാകെ നാശം വിതച്ച കൊടുങ്കാറ്റിലാണ് അപ്പാര്‍ട്ടുമെന്റ് തകര്‍ന്നത്. ഈ സമയം പട്ടിക്കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂന്നു നിലയുള്ള അപ്പാര്ട്ടുമെന്റാണിത്. വാഷിംഗ്ടണിലാണ് ഈ അപ്പാര്‍ട്ടുമെന്റ്.
സംഭവം നടന്ന ശേഷം ഡെക്സ്റ്ററിനായി ഇദ്ദേഹം പല തവണ തെരച്ചില്‍ നടത്തിയെങ്കിലും അവനെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് അയല്ക്കാരനില് നിന്നും ഫേസ്ബുക്ക് വഴി ഒരു സന്ദേശം ലഭിച്ചു. താങ്കളുടെ പട്ടി എന്റെ കൈവശമുണ്ട് എന്നായിരുന്നു സന്ദേശം. കാണാതായ തന്റെ പൂച്ചയെ തെരയുന്നതിനിടെയാണ് ഇദ്ദേഹം ഡെക്സ്റ്ററിനെ കണ്ടെത്തുന്നത്. എന്നാല്‍ അപ്പോഴും ഇത് മോണ്ട്ഗോമറിയുടെ പട്ടിയാണെന്ന് ഇദ്ദേഹത്തിന് അറിയാമായിരുന്നില്ല. ഫേസ്ബുക്ക് വഴിയാണ് ഇദ്ദേഹവും പട്ടിയുടെ ഉടമയാരെന്നറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയവര് പറയുന്നത് കഴിഞ്ഞ ഒമ്പത് ദിവസവും ഡെക്സ്റ്റര്‍ ഒന്നും കഴിച്ചിരുന്നില്ല എന്നാണ്.
Comments