വാഷിംഗ്ടണ്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. അമേരിക്കയിലെ നൂറോളം നഗരങ്ങളിലെ ഫാസ്റ്റ് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന്റെ ഭാഗമായി ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ ന്യൂയോര്‍ക്, ഷിക്കാഗോ, വാഷിംഗ്ടണ്‍ ഡിസി, ഡെട്രോയിറ്റ്, മിഷിഗണ്‍, നോര്‍ത്ത് കരോലീന, പിറ്റ്‌സ്ബര്‍ഗ്, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. ഒരു മണിക്കൂറിന് കുറഞ്ഞ വേതനം 15 ഡോളറായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം. നിലവിലിത് 7.5 ഡോളറാണ്. ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മണിക്കൂറില്‍ 10.10 ഡോളറായി ഉയര്‍ത്താനുള്ള സെനറ്റ് നിര്‍ദേശത്തെ പ്രസിഡന്റ് ബറാക് ഒബാമയും പിന്തുണച്ചിരുന്നു. ഇതിനിടെയാണ് ശമ്പളം മണിക്കൂറില്‍ 15 ഡോളറാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ത്തി ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.
Comments