ആസ്‌ത്രേലിയയില്‍ മുതലവേട്ടക്കാരന്‍ സ്റ്റീവ് ഇര്‍വിന്‍ ആരംഭിച്ച മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ സംരക്ഷകനു പരിക്കേറ്റു. ഷോ നടക്കുന്നതിനിടെയായിരുന്നു സംഭവം. വലിയ ജനക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു കടുവയുടെ ആക്രമണം. മാരകമായി പരിക്കേറ്റ സൂക്ഷിപ്പുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാസന്നാഹം സംഭവസ്ഥലത്തുണ്ടായിരുന്നതിനാലാണ് ഇയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനും ജീവന്‍ രക്ഷിക്കാനും സാധിച്ചത്. തോളിനും കഴുത്തിനുമാണ് കടുവ കടിച്ചത്. ഗുരുതരമായ പരിക്കാണ് ഇദ്ദേഹത്തിന് കടിയിലേറ്റതെന്നും കഴുത്തില്‍ നിന്നും രക്തം വന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. മൃഗശാലയില്‍ നിന്നും തത്സമയം ഈ ആക്രമണം കണ്ട ഒരാള്‍ കടുവ ആക്രമിക്കുന്ന ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്‌തിട്ടുണ്ട്. ബംഗാളില്‍ നിന്നും സുമാത്രയില്‍ നിന്നുമുള്ള കടുവകളാണ് ഈ മൃഗശാലയിലുള്ളത്. ഇര്‍വിന്റെ വിധവ ടെറി ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്റെ കുടുംബമാണ് ഇപ്പോള്‍ ഈ മൃഗശാല നടത്തുന്നത്.
Comments