കാലിഫോര്‍ണിയക്കാരിയായ ആനി ടെര്‍ഹൂണ്‍ യാത്ര തിരിച്ചത് ലൈബ്രറിയിലേക്കാണ്. എന്നാല്‍ എത്തിപ്പെട്ടതാകട്ടെ മെക്‌സിക്കോയിലും. ആനിയെ കാണാനില്ലെന്നു കാണിച്ച് അവരുടെ ഭര്‍ത്താവാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്. 60 കാരിയാണ് ആനി. നവംബര്‍ 19 മുതല്‍ നാലു ദിവസമാണ് അവരെ കാണാതായത്. ലൈബ്രറിയിലേക്ക് കാറോടിച്ചു പോയ അവര്‍ എത്തിപ്പെട്ടത് മെക്‌സിക്കോയില്‍. ?ഞാന്‍ ഡ്രൈവിംഗ് ആസ്വദിച്ച് വണ്ടിയോടിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ മഴയും ആരംഭിച്ചു. ആസ്വദിച്ച് വണ്ടിയോടിച്ച ഞാന്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു. ഡ്രൈവിങില്‍ മാത്രമായി ശ്രദ്ധ. ഇതിനിടെ മെക്‌സിക്കോയില്‍ എത്തിപ്പെട്ടപ്പോള്‍ മെക്‌സിക്കോയിലേക്ക് സ്വാഗതം എന്ന് പല ആളുകളും എന്നോട് പറഞ്ഞു. എങ്കിലും അപ്പോഴും എനിക്കൊന്നും മനസിലായിരുന്നില്ല. അത്രക്കും യാത്ര ആസ്വദിക്കുകയായിരുന്നു ഞാന്‍.? ആനി പറയുന്നു. അവരുടെ കയ്യിലാകട്ടെ മൊബൈലും ഉണ്ടായിരുന്നില്ല. ഇതിനിടെ പല ഹോട്ടലുകളിലും ഇവര്‍ താമസിച്ചു. യാത്രക്കിടെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പരാതി ലഭിച്ച ഒരു പോലീസുകാരന്‍ അവരെ തിരിച്ചറിയുകയും ഭര്‍ത്താവിനെ വിളിച്ചു വരുത്തി അവരെ ഏല്‍പ്പിക്കുകയുമായിരുന്നു
Comments